കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനില്‍ വിക്രം ലാന്‍ഡറിനെ കണ്ടെത്തി; സന്തോഷവാര്‍ത്തയുമായി ഐഎസ്ആര്‍ഒ

Google Oneindia Malayalam News

ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങളാണ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. എന്നാല്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം സാധ്യമായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. പേടകത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത് ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ശുഭ പ്രതീക്ഷയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇനി വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചാല്‍ ദൗത്യത്തിന് പുതുജീവന്‍ ലഭിക്കും. ഇതിനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. വിശദവിവരങ്ങള്‍....

ഉപരിതലത്തില്‍ ഇറങ്ങവെ

ഉപരിതലത്തില്‍ ഇറങ്ങവെ

ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങവെയാണ് വെള്ളിയാഴ്ച രാത്രി വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്ക പരന്നതോടെ ഐഎസ്ആര്‍ഒ ചെയര്‍മാനന്‍ ശിവന്‍ വിങ്ങിപ്പൊട്ടിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചതും വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.

തെല്‍മല്‍ ദൃശ്യങ്ങള്‍

തെല്‍മല്‍ ദൃശ്യങ്ങള്‍

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കറങ്ങുന്ന ഓര്‍ബിറ്ററിലാണ് വിക്രം ലാന്‍ഡറിന്റെ തെല്‍മല്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇനി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വളരെ വേഗത്തില്‍ തന്നെ ബന്ധം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ചെയര്‍മാന്‍ ശിവന്‍ പറഞ്ഞു.

ദക്ഷിണ ധ്രുവത്തില്‍

ദക്ഷിണ ധ്രുവത്തില്‍

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് വിക്രം ലാന്‍ഡര്‍ ഉപയോഗിച്ചുള്ള പര്യവേക്ഷണം നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ 95 ശതമാനം ദൗത്യവും വിജയിച്ചിട്ടുണ്ട്. വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചാല്‍ ദൗത്യം 100 ശതമാനം വിജയിക്കാന്‍ സാധിക്കും. ജൂലൈ 22ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ട് ഘട്ടങ്ങളായി ഭ്രമണപഥം മാറ്റി ചന്ദ്രനോട് അടുക്കുകയായിരുന്നു.

മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നു

മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നു

അതേസമയം, ഇന്ത്യ മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ജപ്പാനുമായി സഹകരിച്ചാകും മൂന്നാം ചാന്ദ്രദൗത്യം. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ നിന്ന് കല്ലും മണ്ണും സാംപിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമായിരിക്കും മൂന്നാം ചന്ദ്രയാന്.

ജക്‌സയുമായി സഹകരിക്കും

ജക്‌സയുമായി സഹകരിക്കും

ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജക്‌സയുമായി സഹകരിച്ചാകും ഐഎസ്ആര്‍ഒ ദൗത്യം പൂര്‍ത്തിയാക്കുക എന്നാണ് വിവരം. 2024ല്‍ ആകും ദൗത്യമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2017 നവംബറിലാണ് ജക്‌സയുമായി ഇതുസംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍ നടന്നത്. ചന്ദ്രനില്‍ നിന്ന് തിരിച്ചു ഭൂമിയിലേക്കുള്ള ദൗത്യവും കൂടി ഉള്‍പ്പെടുന്നതായിരിക്കും മൂന്നാം ചന്ദ്രയാന്‍.

സങ്കീര്‍ണമായ ദൗത്യം

സങ്കീര്‍ണമായ ദൗത്യം

നിലവില്‍ ഇന്ത്യ അയച്ചിട്ടുള്ള രണ്ടു ചന്ദ്രയാന്‍ പേടകവും വണ്‍വേ ദൗത്യമാണ്. മറ്റു രാജ്യങ്ങളുടെതും അങ്ങനെ തന്നെ. തിരിച്ചുവരുന്ന ദൗത്യത്തിന് ഇന്ത്യയും ജപ്പാനും ചര്‍ച്ച നടത്തുന്നുവെന്നാണ് പുതിയ വിവരം. അതിസങ്കീര്‍ണമായ ദൗത്യമായിരിക്കും ഇത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും പഠനങ്ങളും ആദ്യപടിയിലാണിപ്പോള്‍.

മധ്യപ്രദേശ് ആന്റണിയെ ഏല്‍പ്പിച്ച് സോണിയാ ഗാന്ധി; കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയം ശരിയാക്കണം

English summary
Chandrayaan 2 Lander Located On Moon: ISRO Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X