Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍-2; വീണ്ടും പ്രതീക്ഷ, ലാന്‍ഡര്‍ ചന്ദ്രനില്‍ ചരിഞ്ഞ നിലയിലെന്ന് ഐഎസ്ആര്‍ഒ

Recommended Video

cmsvideo
    വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല, ശുഭ പ്രതീക്ഷ

    ബെംഗളൂരു: വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന ശുഭ വാര്‍ത്ത പങ്കുവെച്ച് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ നിലയിലാണ് ഉള്ളതെന്നും വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

    chandrayaan-

    ഓർബിറ്ററിന്റെ ഓൺ-ബോർഡ് ക്യാമറയില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ അനുസരിച്ച് ലാന്‍ഡിങ്ങിന് നിശ്ചയിച്ചിരുന്ന സ്ഥലത്തിന് തൊട്ടരികില്‍ തന്നെയാണ് വിക്രം ലാന്‍ഡ് ചെയ്തത്. പക്ഷേ ഹാര്‍ഡ് ലാന്‍ഡിങ്ങ് ആണ് നടന്നത്. അതേസമയം ലാന്‍ഡര്‍ കഷണങ്ങളായി വിഭജിച്ചിട്ടില്ല. ഇപ്പോള്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ചരിഞ്ഞ നിലയിലാണ് തുടരുന്നതെന്നും ഇസ്രോ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

    ഹാര്‍ഡ് ലാന്‍ഡിങ്ങ് നടന്നത് മൂലം വീഴ്ചയുടെ ആഘാതത്തില്‍ എന്തെങ്കിലും തകാരുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നതും പരിശോധിച്ച് വരികയാണ്. വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം തകരാര്‍ കണ്ടെത്താനായി മുതിര്‍ന്ന ശാസ്ത്രഞ്ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക കമ്മിറ്റിയെ ഇസ്രോ നിയോഗിച്ചു.

    ഇന്നലെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയാതി ഇസ്രോ ചെയര്‍മാന്‍ ഡോ കെ ശിവന്‍ വ്യക്തമാക്കിയിരുന്നു. ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്ന് ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ക്യാമറകൾ വഴി വിക്രം ലാൻഡറിന്‍റെ ചിത്രങ്ങൾ ലഭിച്ചെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

    ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങവെ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്. പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ചാണ് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിക്കുകയാിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+