കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയരാന്‍ 'ബാഹുബലി'യുടെ കരുത്ത്... നിലത്തിറങ്ങാന്‍ 'വിക്രം'... പഠിച്ചെടുക്കാന്‍ 'പ്രഗ്യാന്‍'!

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് ഇന്ത്യ ഇന്ന് മാറ്റിനിര്‍ത്താന്‍ ആകാത്ത ശക്തിയായി മാറിക്കഴിഞ്ഞു. ചന്ദ്രയാന്‍-1 ഉം മംഗള്‍യാനും വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ രാജ്യത്തിന്റെ യശസ്സ് ബഹിരാകാശത്തോളം ഉയരുകയായിരുന്നു. ഇപ്പോള്‍ ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.

ഇതാ ആ ചരിത്ര നിമിഷം... ചന്ദ്രയാന്‍-2 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍ഇതാ ആ ചരിത്ര നിമിഷം... ചന്ദ്രയാന്‍-2 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ഭ്രമണപഥത്തില്‍

ചന്ദ്രയാന്‍-2 ഇത്തവണ ശ്രദ്ധ നേടുന്നത് അതുമായി ബന്ധപ്പെട്ട ചില പേരുകള്‍ കൊണ്ടുകൂടിയാണ്. സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ആയ 'ബാഹുബലി'യും ചന്ദ്രയാനും തമ്മില്‍ എന്ത് ബന്ധം എന്ന് ആരും ഒരു പക്ഷേ സംശയിച്ചേക്കാം. അതുപോലെ തന്നെയാണ് 'വിക്രം', 'പ്രഗ്യാന്‍' എന്നീ പേരുകളും.

അവയൊന്നും വെറും പേരുകളല്ല. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യത്തില്‍ ആ പേരുകള്‍ എങ്ങനെ പ്രധാനപ്പെട്ടതാകുന്നു എന്ന് പരിശോധിക്കാം.

ബാഹുബലി

ബാഹുബലി

റെക്കോര്‍ഡ് കളക്ഷന്‍ നേടിയ രാജമൗലി ചലച്ചിത്രം ആയിരുന്നു ബാഹുബലി. കൈക്കരുത്ത് എന്നാണ് അര്‍ത്ഥം. ആ സിനിമ കണ്ടവര്‍ക്കെല്ലാം അത് മനസ്സിലാവുകയും ചെയ്യും. ഇന്ത്യയുടെ കരുത്തിനെ സൂചിപ്പിക്കാന്‍ തന്നെയാണ് ഐഎസ്ആര്‍ഒ ആ പേര് ചാന്ദ്ര ദൗത്യത്തിലും ഉപയോഗിച്ചിരിക്കുന്നത്.

ജിഎസ്എല്‍വി മാര്‍ക്ക് 3

ജിഎസ്എല്‍വി മാര്‍ക്ക് 3

ജിഎസ്എല്‍വി മാര്‍ക്ക് 3 ആണ് ചന്ദ്രയാന്‍-2 നെ വഹിച്ചുകൊണ്ട് കുതിച്ചുയര്‍ന്നത്. 3.8 ടണ്‍ ഭാരമുള്ള ചാന്ദ്രയാന്‍-2 നെ വഹിക്കാന്‍ മാത്രം ശേഷിയുള്ള അതിശക്തമായ റോക്കറ്റ് എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 യെ ഐഎസ്ആര്‍ഒ 'ബാഹുബലി' എന്ന് വിശേഷിപ്പിച്ചത്. ആ ദൗത്യം 'ബാഹുബലി' പൂര്‍ത്തിയാക്കുകയും ചെയ്തു.

ആരാണ് ഈ വിക്രം?

ആരാണ് ഈ വിക്രം?

ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ കാണൂ... അത് വിക്രം സാരാഭായ് ആണ്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ആണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറിന് 'വിക്രം' എന്ന പേര് ഐഎസ്ആര്‍ഒ നല്‍കിയത്. ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ടായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

പ്രഗ്യാന്‍?

പ്രഗ്യാന്‍?

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറില്‍ നിന്നാണ് പര്യവേഷണത്തിനുള്ള റോവര്‍ വേര്‍പെടുക. ഈ റോവറിന് നല്‍കിയിട്ടുള്ള പേരാണ് 'പ്രഗ്യാന്‍'. 27 കിലോഗ്രാം ഭാരമാണ് പ്രഗ്യാന്‍ റോവറിനുള്ളത്. ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ഓര്‍ബിറ്ററില്‍ എത്തിക്കുന്നത് റോവര്‍ ആയിരിക്കും.

English summary
Chandrayaan 2 : What are Baahubali,, Vikram and Pragyan- Explained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X