കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍-2: ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തെക്കുറിച്ച് ഡോ. കലാം നിര്‍ദേശിച്ചതെന്ത്?

Google Oneindia Malayalam News

ദില്ലി: 2019 ജൂലൈയിലാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് ജിഎസ്എല്‍വി മാര്‍ക്ക് 3 ബാഹുബലി എന്ന് വിളിപ്പേരുള്ള റോക്കറ്റ് ചന്ദ്രയാന്‍ 2 വിനെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചത്. ഒരു ദിവസം ഇന്ത്യയ്ക്കത് നേടാനാവുമെന്ന് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എപിജെ അബ്ദുള്‍ കലാം നേരത്തെ പ്രവചിച്ചിരുന്നു. അതുണ്ടാക്കുന്ന പുളകളത്തില്‍ കുറഞ്ഞതായി മറ്റൊന്നുമില്ല.

ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും... പൗരത്വ നിയമത്തെ വിമര്‍ശിച്ച് പ്രിയങ്കഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും... പൗരത്വ നിയമത്തെ വിമര്‍ശിച്ച് പ്രിയങ്ക

ചന്ദ്രയാന്‍ ഉപയോഗിച്ച് ചന്ദ്രന്റെ സാധ്യതകള്‍ അറിയാനുള്ള ഇന്ത്യയുടെ ദൗത്യം രാജ്യത്തെ മുഴുവന്‍ പുളകമണിയിക്കുന്നതാണ്. പ്രത്യേകിച്ച് ശാസ്ത്രജ്ഞരെയും വിദ്യാര്‍ത്ഥികളെയും. ഐഎസ്ആര്‍ഒ ചാന്ദ്ര ദൗത്യത്തിനൊരുങ്ങുന്നുവെന്ന വിവരം പുറത്തുവന്നപ്പോള്‍ 2003ലാണ് എപിജെ അബ്ദുള്‍ കലാം ഇങ്ങനെ പ്രതികരിച്ചത്. ചാന്ദ്ര ദൗത്യം ഇന്ത്യയിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള പര്യവേഷണങ്ങളിലേക്കുള്ള യാത്രയാവുമെന്നും​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kalam-600x338-15

2003ലെ ഒരു പ്രസംഗത്തിലാണ് ഇന്ത്യയുടെ ദൗത്യത്തെക്കുറിച്ച് ഡോ. കലാമും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരോട് പറഞ്ഞത്. " ഞാന്‍ ഒരു രംഗം ഭാവനയില്‍ കാണുന്നുണ്ട്. "എനിക്ക് 90 വയസാകുമ്പോ ശ്രീഹരിക്കോട്ട സന്ദര്‍ശിക്കുന്നത് മറ്റൊരു ഗ്രഹത്തിലേക്ക് പോകുന്നതിനായിരിക്കും. അതിലൊരു യാത്രക്കാരനായി ഞാന്‍ സുരക്ഷിതമായി തിരിച്ചെത്തും"

ഐഎസ്ആര്‍ഒയുടെ ശ്രമകരമായ ദൗത്യങ്ങളിലൊന്നാണ്
ചന്ദ്രയാന്‍ 2. ജൂലൈ 15നാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2 വിനെ വഹിച്ചുകൊണ്ട് ജിഎസ്എല്‍വി മാര്‍ക്ക് 3 കുതിച്ചുയര്‍ന്നത്. ചന്ദ്രോപരിതലത്തില്‍ സൗത്ത് പോളാര്‍ ദിശയിലായിരുന്നു ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡിംഗ്. സെപ്തംബര്‍ ആറിനാണ് രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ട് ചന്ദ്രയാന്‍ 2 ചന്ദോപരിതലത്തെ സ്പര്‍ശിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇസ്രയേല്‍ നടത്തിയ ശ്രമമുള്‍പ്പെടെ പരാജയപ്പെട്ടതോടെ ചന്ദ്രോപരിതലത്തില്‍ സാന്നിധ്യമറിയിക്കുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

രണ്ടാം ചാന്ദ്ര ദൗത്യം വിജയകരമായി വിക്ഷേപിച്ചപ്പോള്‍ കലാം ജീവിച്ചിരുന്നുവെങ്കില്‍ 2008ല്‍ ആദ്യ ചാന്ദ്ര ദൗത്യം വിജയിച്ചപ്പോള്‍ നടത്തിയ സന്തോഷ പ്രകടനം അദ്ദേഹത്തില്‍ നിന്നുമുണ്ടാകുമായിരുന്നു.

English summary
Chandrayaan-2: What Kalam suggested to ISRO about Moon Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X