കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ടു.... എല്ലാം വിജയകരം; ഇനി ചന്ദ്രനിലേക്ക്

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പേടകമായ ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ടു. ഓഗസ്റ്റ് 14 ന് പുലര്‍ച്ചെ 2.21 ന് ആയിരുന്നു ചന്ദ്രയാന്റെ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തിയത്.

<strong>ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ; ഓരോ ഘട്ടവും കടന്ന് മുന്നേറുന്നു</strong>ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ; ഓരോ ഘട്ടവും കടന്ന് മുന്നേറുന്നു

ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പെട്ട ചന്ദ്രയാന്‍ 2 പേടകം ഓഗസ്റ്റ് 20 ന് ആയിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുക. ആദ്യം ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം എത്തുക. അതിന് ശേഷം പതിയെ പതിയെ ചന്ദ്രനോട് കൂടുതല്‍ അടുക്കും.

Chandrayaan2

സെപ്തംബര്‍ 7 ന് ആയിരിക്കും ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡിങ് എന്ന പ്രത്യേകതയും ചന്ദ്രയാന്‍ 2 ദൗത്യത്തിനുണ്ട്. ജൂലായ് 22 ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ചന്ദ്രയാന് 2 വിക്ഷേപിച്ചത്.

സെപ്തംബര്‍ 7 ന് ആണ് ഏറ്റവും നിര്‍ണായകമായ സമയം. ചന്ദ്രോപരിതലത്തിലേക്ക് പേടകം ഇറക്കുന്ന ആ 15 മിനിട്ടുകളെ കുറിച്ചാണ് ആശങ്കകള്‍ ഏറെയുള്ളത്. 30 കിലോമീറ്റര്‍ ആണ് ഇതിനായി താഴേക്കിറങ്ങേണ്ടത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഇന്ത്യ ചരിത്ര നേട്ടത്തിന് ഉടമയാകും.

ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 3840 കിലോഗ്രാം ആണ് ചന്ദ്രയാന്റെ ഭാരം. ഓര്‍ബിറ്റര്‍, വിക്രം എന്ന ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന റോവര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍.

English summary
Chandrayaan 2 will reach Moon's Orbit on August 20, enters Lunar Trajectory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X