കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമാകുന്നു'; ഐഎസ്ആര്‍ഒയെ വാനോളം പുകഴ്ത്തി നാസ

Google Oneindia Malayalam News

ബെംഗളൂരു: 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോകത്തിന് മുന്നില്‍ രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ചന്ദ്രയാന്‍-2 ദൗത്യം. ഓര്‍ബിറ്ററിന്‍റേത് അടക്കമുള്ള ദൗത്യലക്ഷ്യങ്ങളില്‍ 90-95 ശതമാനം ഇതിനോടകം നിറവേറ്റിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.

വിക്രലാന്‍ഡറിനെ ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയെന്ന ദൗത്യം പരാജയപ്പെട്ടെങ്കിലും ചൗന്ദ്രദൗത്യം അവസാനിക്കുന്നില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി കഴിഞ്ഞു. ചന്ദ്രന്‍റെ നൂറുകിലോമീറ്റര്‍ അകലേയുള്ള ഓര്‍ബിറ്ററില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യത്തില്‍ പൂര്‍ണ്ണലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ ഇതുവരെ കരസ്ഥമാക്കിയത് മഹത്തായ നേട്ടമാണെന്നാണ് ലോകരാജ്യങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രചോദിപിക്കുന്നു

പ്രചോദിപിക്കുന്നു

ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് എത്തി. ഐഎസ്ആര്‍ഒ കൈവരിച്ച നേട്ടങ്ങള്‍ തങ്ങളെ വളരെ അധികം പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. വിക്രംലാന്‍ഡറിനെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യിക്കാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെയാണ് നാസയുടെ ട്വീറ്റ് പുറത്തുവന്നത്.

ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം

ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം

ബഹിരാകാശ ദൗത്യങ്ങളെല്ലാം വലറെ അധികം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ വളരെ അധികം പ്രശംസിക്കുന്നുവെന്ന് നാസാ ട്വീറ്റില്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ദൗത്യങ്ങള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാസ ട്വീറ്റില്‍ പറഞ്ഞു.

ട്വീറ്റ്

നാസ

അവസാന നിമിഷങ്ങളില്‍

അവസാന നിമിഷങ്ങളില്‍

ചന്ദ്രയാന്‍ ദൗത്യത്തില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ നഷ്ടമായത് നിര്‍ണ്ണായകമായ അവസാന നിമിഷങ്ങളിലായിരുന്നു. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ വരെ എല്ലാം കൃത്യമായി നടന്നെങ്കിലും അതിന് ശേഷം വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു. പദ്ധതി വിജയകരമായിരുന്നെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ.

പരിശോധിച്ചുവരുന്നു

പരിശോധിച്ചുവരുന്നു

അതേസമയം, ആശയവിനിമയം നഷ്ടമായ ലാന്‍ഡര്‍ കണ്ടെത്താനായി ഓര്‍ബിറ്ററില്‍ നിന്നു വേര്‍പെട്ടശേഷം അതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ ഐഎസ്ആര്‍ഒ പരിശോധിച്ചുവരികയാണ്. 10 മിനുറ്റ് നേരത്തെ സുമഗമായ സഞ്ചാരത്തിന് ശേഷം നിര്‍ദിഷ്ടപാതയില്‍ നിന്നും തെന്നിപ്പോയ ലാന്‍ഡറിന് എന്ത് പറ്റിയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നത്. ചന്ദോപരിതലത്തില്‍ ഇടിച്ചിറങ്ങാനും ഗര്‍ത്തങ്ങളില്‍ പെടാനുമുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നില്‍ കാണുന്നത്.

14 ദിവസം

14 ദിവസം

അവസാനഘട്ടത്തിലാണ് തിരിച്ചടികള്‍ നേരിട്ടത്. ആ ഘട്ടത്തില്‍ ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു. അതിനു ശേഷം ഇതുവരെ ആശയം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ 14 ദിവസം കൂടി ശ്രമം തുടരുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നല്‍കുന്ന പ്രോല്‍സാഹനം

പ്രധാനമന്ത്രി നല്‍കുന്ന പ്രോല്‍സാഹനം

നേരത്തെ പദ്ധതിയിട്ടതിലും ആറുവര്‍ഷം കൂടുതല്‍ ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ ഒരു വര്‍ഷമായിരുന്നു ഓര്‍ബിറ്ററിന്‍റെ കാലാവധി നിശ്ചയിച്ചിരുന്നത്. ഓര്‍ബിറ്ററില്‍ നിലവില്‍ ഇന്ധനം അധികമായുള്ളതിനാലാണ് ഇത് സാധ്യമായത്. പ്രധാനമന്ത്രി മികച്ച പ്രോത്സാഹനവും പിന്തുണയുമാണ് നൽകുന്നത്. അദ്ദേഹം വലിയ പ്രചോദനമാണ്. ഫലങ്ങളായല്ല, പരീക്ഷണങ്ങളായാണ് ശാസ്ത്രത്തെ കാണേണ്ടതെന്നും കെ ശിവന്‍ പറഞ്ഞു.

 മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു മുതിര്‍ന്ന അഭിഭാഷകനും മുന്‍കേന്ദ്രമന്ത്രിയുമായ രാംജഠ് മലാനി അന്തരിച്ചു

ബഹിരാകാശത്തേക്ക് ആരൊക്കെ?; ഗഗന്‍യാന്‍ യാത്രികരെ തിരഞ്ഞെടുക്കാനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായിബഹിരാകാശത്തേക്ക് ആരൊക്കെ?; ഗഗന്‍യാന്‍ യാത്രികരെ തിരഞ്ഞെടുക്കാനുള്ള ആദ്യ ഘട്ടം പൂര്‍ത്തിയായി

English summary
chandrayaan-2; you have inspired, nasa to isro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X