ചന്ദ്രയാന്‍-3: ഇന്ത്യയുടെ നേട്ടത്തില്‍ ഈ ആലുവക്കാരനുമുണ്ട് ഒരു ചെറിയ പങ്ക്; അറിയാമോ സമദിനെ
ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍-3. ലോകത്ത് തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ഏക രാജ്യം എന്ന നേട്ടവും ഇന്ത്യ കൈവരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഈ അവിസ്മരണീയ നേട്ടത്തില്‍ തന്റെ ചെറിയ കൈയൊപ്പ് ചാര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ആലുവക്കാരനായ അബ്ദുള്‍ സമദ്.
അബ്ദുള്‍ സമദ് സി ഇ ഒ ആയ ഇന്‍ഡസ്ട്രിയല്‍ ഇലാസ്റ്റോമേഴ്‌സ് എന്ന കമ്പനിയാണ് ചന്ദ്രയാന്‍-3 നെ ബഹിരാകാശത്തേക്ക് എത്തിച്ച എല്‍എംവി 3 റോക്കറ്റിലെ ചില സാധനങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തത്. കാസ്‌കറ്റ്, ഡെസ്‌കവര്‍ തുടങ്ങിയ റബ്ബര്‍ വസ്തുക്കളാണ് ഇന്‍ഡസ്ട്രിയല്‍ ഇലാസ്റ്റോമേഴ്‌സ് നിര്‍മിച്ച് വി എസ് എസ് സിക്ക് നല്‍കിയത്. വി എസ് എസ് സിയുമായി 2008 മുതല്‍ ബന്ധമുണ്ടെന്ന് അബ്ദുള്‍ സമദ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ശരിക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. വി എസ് എസ് സിക്ക് 2008 മുതല്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതാണ്. ചന്ദ്രയാന്‍-3 ലും ചില സാധനങ്ങള്‍ സപ്ലൈ ചെയ്തിട്ടുണ്ട്. ചന്ദ്രയാന്റെ എല്‍എംവി 3 റോക്കറ്റിലാണ് നമ്മളുടെ പ്രൊഡക്ട് ഉള്ളത്. ചന്ദ്രയാനെ സ്‌പേസിലെത്തിക്കുക എന്ന ദൗത്യമാണ് ഇതിനുള്ളത്. ഫസ്റ്റ് ഡേ തന്നെ ലോഞ്ച് വെഹിക്കിള്‍ സ്‌പേസിലെത്തിച്ചു. അത് സക്‌സസായി. ചന്ദ്രയാന്‍ ഇപ്പോള്‍ ചന്ദ്രനിലിറങ്ങുകയും ചെയ്തു.
വി എസ് എസ് സിയോട് നമ്മള്‍ ഇതെല്ലാം എന്തിനാണ് കൊണ്ടുപോകുന്നത് എന്ന് ചോദിക്കാറില്ല. അവര്‍ തരുന്ന സ്‌പെസിഫിക്കേഷന് അനുസരിച്ച് നമ്മള്‍ പ്രൊഡക്ട് ഉണ്ടാക്കി കൊടുക്കും. ഓരോ സാധനങ്ങള്‍ എടുക്കുമ്പോഴും വി എസ് എസ് സി എഞ്ചിനീയര്‍മാര്‍ ഇവിടെ വരും. അവരുടെ മേല്‍നോട്ടത്തിലായിരിക്കും സാധനങ്ങള്‍ എടുക്കുക. നമ്മള്‍ അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്ത് കൊടുക്കും.
പിന്നെ നമ്മളും അതിന്റെ ടെക്‌നിക്കല്‍ വശങ്ങള്‍ അറിയണം. എന്നാലെ നമുക്ക് പ്രൊഡക്ഷന്‍ എടുത്ത് കൊടുക്കാന്‍ പറ്റുകയുള്ളൂ. വി എസ് എസ് സിയില്‍ പരിചയമുള്ള ഒരു ടെക്‌നിക്കല്‍ മേധാവിയുണ്ടായിരുന്നു. 1997 ല്‍ ആണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. സൈക്കിള്‍ ബ്രേക്കിലായിരുന്നു തുടക്കം. 15 വര്‍ഷത്തോളം ഞങ്ങള്‍ അത് സപ്ലൈ ചെയ്തു. അതിനിടയില്‍ ആണ് വിഎസ് എസ് സിയുമായി കണക്ഷന്‍ കിട്ടുന്നത്.
യൂറിനറി കത്തീഡ്രല്‍സിന്റെ വാള്‍വ് ഞങ്ങളുണ്ടാക്കുന്നുണ്ട്. ഇന്ത്യയില്‍ വേറെ ആരും അതുണ്ടാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പോളിസി കൊണ്ട് ഇവിടെ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിക്കാന്‍ അവസരം കിട്ടി. ഇതൊരു ദേശീയ താല്‍പര്യമാണ്. ഇതിന്റെ ഭാഗമായി ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളല്ല ഞാന്‍ നോക്കുന്നത്. രാജ്യത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ പറ്റുന്ന സംഭാവനയാണ് ഇതെല്ലാം. ഞങ്ങള്‍ കുടുംബങ്ങളെല്ലാം ഇരുന്നാണ് സോഫ്റ്റ് ലാന്‍ഡിംഗ് കണ്ടത്. എല്ലാവരും ഹാപ്പിയാണ്'.












Click it and Unblock the Notifications