Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍-3: എല്ലാം സജ്ജമെന്ന് ഐഎസ്ആര്‍ഒ; ചരിത്രത്തിനരികെ രാജ്യം, കാത്തിരിപ്പോടെ ലോകം

ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ. ഓട്ടോമാറ്റിക് ലാന്‍ഡിംഗ് സീക്വന്‍സ് ആരംഭിക്കാനുള്ളതെല്ലാം സജ്ജമായി കഴിഞ്ഞു. നിശ്ചയിച്ച സ്ഥലത്തേക്ക് ലാന്‍ഡര്‍ മൊഡ്യൂള്‍ എത്തുന്നതിനുള്ള കാത്തിരിപ്പ് 5.44 ന് തന്നെ തുടങ്ങുമെന്നും ബഹിരാകാശ കേന്ദ്രം വ്യക്തമാക്കി. ദൗത്യസംഘം കമാന്‍ഡുകളുടെ തുടര്‍ച്ചയായ നിര്‍വ്വഹണം സ്ഥിരീകരിക്കുന്നത് തുടരുമെന്നും ഐ എസ് ആര്‍ ഒ ട്വീറ്റ് ചെയ്തു.

5.20 ന് തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും. ബെംഗളൂരു പീനിയയിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍നിന്നാണ് ലാന്‍ഡറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വൈകീട് 6.04 ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

chandrayaan 3

ഇത് സാധിച്ചാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറും. ഇതിനോടൊപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ചന്ദ്രയാന്‍-3 ഇറങ്ങേണ്ടത്.

ഏറെ സങ്കീര്‍ണതകളുള്ള പ്രവര്‍ത്തനമാണിത്. എന്നാല്‍ 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡിംഗ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം അവസാന നിമിഷങ്ങളില്‍ പ്രതികൂല സാഹചര്യം നേരിട്ടാല്‍ ആഗസ്റ്റ് 27 ലേക്ക് സോഫ്റ്റ് ലാന്‍ഡിംഗ് മാറ്റുമെന്ന് നേരത്തെ തന്നെ ഐ എസ് ആര്‍ ഒ അറിയിച്ചിട്ടുണ്ട്.

5.45-ന് ആരംഭിച്ച് 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാന്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്. ചന്ദ്രേപരിതലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് പേടകത്തെ താഴേക്ക് ഇറക്കുന്ന നടപടി തുടങ്ങുന്നത്. അവസാന 20 മിനിറ്റ് വളരെ നിര്‍ണായകമാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടത്.

ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയാല്‍ ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് പ്രഗ്യാന്‍ റോവറിന് പുറത്തേക്കിറങ്ങാനുള്ള റാമ്പ് തെളിയും. നാല് മണിക്കൂറിനുശേഷം ആറു ചക്രമുള്ള റോവര്‍ പുറത്തേക്ക് ഉരുളും. ഇന്ത്യയുടെ ദേശീയപതാകയും ഐ. എസ് ആര്‍ ഒയുടെ മുദ്രയും പതിപ്പിച്ച റോവറിന്റെ വേഗം സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ എന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+