ചന്ദ്രനിലെ മണ്ണിന്റെ താപനില അളന്ന് ചന്ദ്രയാന്‍ 3: ആദ്യ കണ്ടെത്തലിന്റെ വിവരങ്ങള്‍ ഇങ്ങനെ
ബെംഗളൂരു: ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മണ്ണിന്റെ താപനില അളന്ന് ചന്ദ്രയാന്‍-3. താപവ്യതിയാനമാണ് പരിശോധിച്ചത്. ബഹിരാകാശ ചരിത്രത്തില്‍ തന്നെ ആദ്യമായി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഒരു രാജ്യം താപനില അളക്കുന്നത് ആദ്യമായിട്ടാണ്. ലാന്‍ഡറിലെ ചെസ്റ്റ് പേ ലോഡില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഇസ്രൊ പുറത്തുവിട്ടു. ചന്ദ്രന്റെ മേല്‍മണ്ണില്‍ വലിയ താപവ്യത്യാസമുണ്ടെന്നാണ് പര്യവേഷണത്തില്‍ കണ്ടെത്തിയത്.
എട്ട് സെന്റിമീറ്റര്‍ വരെ ആഴത്തിലാണ് പഠനം നടത്തിയത്. പ്രഗ്യാന്‍ റോവറാണ് മണ്ണിന്റെ താപ്യതിയാനം അളന്നത്. തുടര്‍ന്ന് ഇത് വിക്രം ലാന്‍ഡറിലൂടെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. ഓഗസ്റ്റ് 23നാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡ് ചെയ്തത്. അതിന് ശേഷം ലഭിച്ച നിര്‍ണായക വിവരങ്ങളാണിത്. ചന്ദ്രനിലെ മണ്ണിന്റെ താപനിലയുടെ വേരിയേഷന്‍ ഗ്രാഫ് ഇസ്രൊ അവരുടെ ട്വിറ്റര്‍ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

ഓരോ സെന്റിമീറ്റര്‍ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റിമീറ്റര്‍ ആഴത്തിലെത്തുമ്പോള്‍ മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താപനിലയെത്തും. അതേസമയം ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെ കുറിച്ചും, ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ചും പഠനം നടത്തും. റോവറിലെ സ്‌പെക്ട്രോസ്‌കോപി ഉപയോഗിച്ച് ചന്ദ്രനില്‍ ഏതൊക്കെ മൂലകങ്ങള്‍ ഉണ്ടെന്നും കണ്ടെത്തും.
ഓഗസ്റ്റ് നാലിന് സോഫ്റ്റ് ലാന്‍ഡിംഗ് വിജയകമരായി പൂര്‍ത്തിയാക്കി വെറും നാല് ദിവസം പിന്നിടുമ്പോഴാണ് ബഹിരാകാശ ചരിത്രത്തിലെ തന്നെ ആര്‍ക്കും കൈവരിക്കാനാവാത്ത നേട്ടം ചന്ദ്രയാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ആരും ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങാന്‍ സാധിക്കാത്തത് കൊണ്ടാണിത്. ചന്ദ്രാസ് സര്‍ഫേസ് തെര്‍മോഫിസില്‍ എക്‌സിപിരിമെന്റ് അഥവാ ചാസ്റ്റ് ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിത്തലത്തിലെ താപ സ്വഭാവം മനസ്സിലാക്കുന്നതിനായി പെനട്രേഷന്‍ മെക്കാനിസമുള്ള ഒരു പര്യവേഷണമുണ്ട്. അതിനായി പത്ത് വ്യക്തിഗത താപനില സെന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഓരോ ആഴത്തിലും താപനില എത്രയാണെന്നാണ് ഇസ്രൊ പങ്കുവെച്ച ഗ്രാഫില്‍ കാണിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 8 സെന്റിമീറ്റര്‍ താഴേക്ക് എത്തുമ്പോഴാണ് താപനില മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യത്തിലെത്തുക. 60 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഗ്രാഫില്‍ കാണിച്ചിരിക്കുന്ന താപനില. അതേസമയം ചന്ദ്രയാന്‍ മൂന്ന് 7 പേലോഡുകളാണ് ഉള്ളത്. അതില്‍ നാലെണ്ണവും വിക്രം ലാന്‍ഡറിലാണ്.
രണ്ടെണ്ണം പ്രഗ്യാന്‍ റോവറിലും, ഒന്ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പേലോഡുമാണ്. വിവിധ തരത്തിലുള്ള ശാസ്ത്രീയ പരിശോധനകള്‍ ചന്ദ്രനില്‍ നടത്താന്‍ വേണ്ടി തയ്യാറാക്കിയതാണ് ഈ മൊഡ്യൂളുകള്‍. ഇയോണുകളും, ഇലക്ട്രോണുകളെയും കുറിച്ച് പഠിക്കാന്‍ രംഭ എന്ന സംവിധാനവുമുണ്ട്.












Click it and Unblock the Notifications