ചന്ദ്രനില്‍ സ്വാഭാവിക ഭൂചലനം കണ്ടെത്തി ചന്ദ്രയാന്‍-3; കൂടുതല്‍ പരിശോധന നടക്കുന്നുണ്ടെന്ന് ഇസ്രൊ
ന്യൂഡല്‍ഹി: ചന്ദ്രനിലെ ഭൂചലനം കണ്ടെത്തി ചന്ദ്രയാന്‍-3. തീര്‍ത്തും സ്വാഭാവികമായ ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാനിലുണ്ടായിരുന്ന വിക്രം ലാന്‍ഡറാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ചന്ദ്രനില്‍ ഭൂചലനം അനുഭവപ്പെടാറുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ ഭൂചലനത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇസ്രൊ. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ അറിയിച്ചു.
ഇസ്രൊ അവരുടെ എക്‌സ് അക്കൗണ്ടിലൂടെ ഭൂകമ്പത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് കൊണ്ടിരുക്കുകയാണെന്നുവെന്നും േെസ്രാ പറഞ്ഞു. ലുണാര്‍ സെയ്‌സ്മിക് ആക്ടിവിറ്റി പേലോഡാണ് ചന്ദ്രനിലെ ഭൂകമ്പം കണ്ടെത്തിയത്. പക്ഷേ ഇത് ഏത് സ്വഭാവത്തിലുള്ളതാണെന്നും, അതിന്റെ പ്രഭവ കേന്ദ്രമേതാണെന്നുമെല്ലാം കണ്ടെത്തേണ്ടതുണ്ട്.

ഇവ സ്വാഭാവികമാണെന്ന ഭൂകമ്പം ആണെന്നതാണ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇല്‍സ പേലോഡ് റോവറിന്റെയും, മറ്റ് പേലോഡുകളുടെയും, ചലനങ്ങളും രേഖപ്പെടുത്തി. ഇല്‍സയില്‍ 6 ഹൈ സെന്‍സിറ്റീവ് ആക്‌സലറോ മീറ്ററുകളാണ് ഉള്ളത്. അവ ചന്ദ്രനിലെ തരംഗങ്ങളുടെയും, ആക്‌സലറേഷന്‍ മോഷന്റെയും, ചലനങ്ങള്‍ രേഖപ്പെടുത്തും. ഇസ്രൊ പുറത്തുവിട്ട ഗ്രാഫില്‍ ഓരോ ഘട്ടത്തിലായുള്ള റോവറിന്റെ നീക്കങ്ങളെയും രേഖപ്പെടുത്തിയിട്ടുണ്ട്.
മൈക്രോ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സിസ്റ്റംസ് ടെക്‌നോളജിയാണ് ഇല്‍സയിലുള്ളത്. എഇഎംഎസ് അഥവാ മൈക്രോഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് ഒരു പ്രോസസ് ടെക്‌നോളജിയാണ്. മെക്കാനിക്കല്‍-ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ ചേര്‍ന്നുള്ള ഉപകരണമാണിത്. ഒരു സ്പ്രിംഗ് മാസ് മാസ് സിസ്റ്റവും ഇതിന്റെ കോര്‍ സെന്‍സിംഗ് എലമെന്റിലുണ്ട്. വൈബ്രേഷനെ തുടര്‍ന്ന് ഈ സ്പ്രിംഗില്‍ സ്ഥാനമാറ്റം വരും.
ഇതേ തുടര്‍ന്ന് കപ്പാസിറ്റന്‍സില്‍ മാറ്റമുണ്ടാകും. അത് വോള്‍ട്ടേജിലേക്ക് മാറും. നേരത്തെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം പ്രഗ്യാന്‍ റോവര്‍ കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലും ഇത് സ്ഥിരീകരിച്ചിരുന്നു. അതേസമയം കാല്‍ഷ്യം, അയേണ്‍ തുടങ്ങിയവയുടെ സാന്നിധ്യവും ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
14 ദിവസത്തെ നിര്‍ണായക പര്യവേഷണമാണ് നടക്കന്നത്. നേരത്തെ വിക്രം ലാന്‍ഡര്‍ പകര്‍ത്തി പ്രഗ്യാന്‍ റോവറിന്റെ വീഡിയോയും ഇസ്രൊ പുറത്തുവിട്ടിരുന്നു. ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്ന പ്രഗ്യാന്‍ റോവറിന്റെ ദൃശ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നു. ചന്ദ്രനിലെ ഗര്‍ത്തങ്ങളെയും, പാറക്കല്ലുകളെയും വളരെ സൂക്ഷിച്ച് മറികടന്ന് പോകുന്ന പ്രഗ്യാന്‍ റോവറിന്റെ ചിത്രങ്ങളും നേരത്തെ ഇസ്രൊ പങ്കുവെച്ചിരുന്നു. വളരെ പതിയെയാണ് ഇവ പ്രയാണം നടത്തുന്നത്.












Click it and Unblock the Notifications