'ചന്ദ്രയാന്‍-3 ദൗത്യം പ്രധാന നാഴികക്കല്ല്, എല്ലാ അര്‍ത്ഥത്തിലും വിജയിക്കണം'- ജി മാധവന്‍ നായര്‍
ബംഗളൂരു: ചന്ദ്രയാന്‍-3 ദൗത്യം എല്ലാ അര്‍ത്ഥത്തിലും വിജയിക്കുമെന്നും ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ല് മറികടക്കാന്‍ കഴിയുമെന്നും മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞനും ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനുമായ ജി മാധവന്‍ നായര്‍ പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് വളരെ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണ്ണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം ഈ ദൗത്യം ഒരു പ്രധാന നാഴികക്കല്ലാണ്, കൂടാതെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രയാന്‍ -2 ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് നേരിട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ഐ എസ് ആര്‍ ഒ നിരവധി സിമുലേഷനുകള്‍ നടത്തുകയും എല്ലാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയുണ്ട്'.

'ബഹിരാകാശ പര്യവേഷണത്തിലെ ഒരു പ്രധാന നാഴികക്കല്ല് ഇന്ത്യ മറികടക്കാന്‍ ഈ ദൗത്യം എല്ലാ അര്‍ത്ഥത്തിലും വിജയിക്കണമെന്നാണ് ഈ നിമിഷം എനിക്ക് പറയാന്‍ കഴിയുക. സാധാരണ ഗതിയില്‍ തെറ്റ് പറ്റാനുള്ള സാധ്യതയില്ല, ഈ ഒരു മത്സരത്തില്‍, ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ല. ഒട്ടേറെ ഉപസംവിധാനങ്ങളും ഘടകങ്ങളും ഏകീകൃതമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഭവമാണിത്. എവിടെയെങ്കിലും ഒരു ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും, നമുക്ക് ഒരു പ്രശ്‌നത്തിലേക്ക് കടന്നേക്കാം, നമ്മള്‍ ശരിക്കും ജാഗ്രത പാലിക്കണം' - മാധവന്‍ നായര്‍ പറഞ്ഞു.നാളെ ഉച്ചയ്ക്ക് 2.35ന് ആണ് ചന്ദ്രയാന്‍-3 വിക്ഷേപണം നടക്കുന്നത് . ഇന്ന് ഉച്ചയ്ക്ക് കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു.
2003 മുതല്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ സ്ഥാനം വഹിച്ച വ്യക്തിയാണ് ജി മാധവന്‍ നായര്‍. അദ്ദേഹത്തിന്റെ ആറു വര്‍ഷത്തെ സേവനത്തില്‍ 25 വിജയകരമായ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 1967 ല്‍ ആണ് അദ്ദേഹം ഐ എസ് ആര്‍ ഒയില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തവയാണ്.
2009 ഒക്ടോബര്‍ 31ന് ഇദ്ദേഹം ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവിയില്‍ നിന്നും വിരമിച്ചത്. രാഷ്ട്രത്തിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അദ്ദേഹത്തെ 1998ല്‍ പത്മഭൂഷണ്‍ ബഹുമതിയും 2009ല്‍ പത്മവിഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചിരുന്നു.












Click it and Unblock the Notifications