Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്ര നിമിഷം എങ്ങനെ കാണാം? സമയവും തീയതിയും വിശദാംശങ്ങളും അറിയാം

ചന്ദ്രയാൻ- 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിന് വേണ്ടി നമ്മളെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണത്. ഇന്ന് രാവിലെ ചന്ദ്രയാന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഡീ ബൂസ്റ്റിം​ഗ് പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറങ്ങുന്നതിന് മുമ്പുള്ള നിർണായക ഘട്ടം ആണിത്.

ഓഗസ്റ്റ് 23 ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങും എന്നാണ് ഐഎസ്ആർഒ പറയുന്നത്. ഇന്ത്യക്കാർക്ക് ചരിത്രപരമായ സംഭവം തത്സമയം എവിടെ കാണാമെന്നും ബഹിരാകാശ ഏജൻസി പങ്കിട്ടു. ബുധനാഴ്ച വൈകീട്ട് 5:27 മുതൽ ഐഎസ്ആർഒ വെബ്‌സൈറ്റ്, ബഹിരാകാശ ഏജൻസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ഐഎസ്ആർഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണൽ എന്നിവയിൽ ഇന്ത്യക്കാർക്ക് ഇവന്റ് തത്സമയം കാണാം.

chandrayaan

pc: ISRO

"ചന്ദ്രയാൻ-3 ദൗത്യം: ചന്ദ്രയാൻ-3 2023 ഓഗസ്റ്റ് 23-ന് ഏകദേശം 18:04 Hrs. IST ന് ചന്ദ്രനിൽ ഇറങ്ങും. ആശംസകൾക്കും പോസിറ്റിവിറ്റിക്കും നന്ദി!," ഐഎസ്ആർഒ X ൽ പോസ്റ്റ് ചെയ്തു. അതേസമയം, ചന്ദ്രനോട് അടുത്തുള്ള പോയിന്റ് 25 കിലോ മീറ്ററും ഏറ്റവും ദൂരെ 134 കിലോ മീറ്ററുമുള്ള ഒരു ഭ്രമണപഥത്തിലാണു വിക്രം ലാൻഡർ സ്വയം സ്ഥാപിച്ചിരിക്കുന്നത്.

ഈ ഭ്രമണപഥത്തിൽ നിന്നാണ് ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവ മേഖലയിൽ ബുധനാഴ്ച സോഫ്റ്റ് ലാൻഡിം​ഗ് നടത്താൻ ശ്രമിക്കുക എന്ന് ഐഎസ് ആർ ഒ അറിയിച്ചിരുന്നു. അതേസമയം നേരത്തെ ചന്ദ്രയാൻ 3 ലാന്റർ‌ മൊഡ്യൂളിന്റെ ആദ്യ ഡീ ബൂസ്റ്റിം​ഗ് വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ അറിയിച്ചിരുന്നു.

വേർപെട്ടതിന് ശേഷം വിക്രം ലാന്റർ പകർത്തിയ ചിത്രങ്ങളും ആ​ഗസ്റ്റ് 15 ന് ഐ എസ് ആർ ഒ പുറത്ത് വിട്ടിരുന്നു. ആ​​ഗസ്റ്റ് 5 നായിരുന്നു ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഉപരിതലത്തിൽ പ്രവേശിച്ചിരുന്നത്. ഉപരിതലത്തിൽ ഒരു റോവർ സുരക്ഷിതമായി ഇറക്കുകയും രാസവിശകലനങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ-3 ന്റെ പ്രാഥമിക ലക്ഷ്യം.

അതേസമയം, ബഹിരാകാശ പേടകമായ ലൂണ 25 തകർന്നതായി സ്ഥിരീകരിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച റഷ്യയുടെ പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+