Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാൻ-3; ഒരു നിർണായക ഘട്ടം കൂടി പിന്നിട്ടു

ബംഗളൂരു: ചന്ദ്രയാന്‍ 3 ന്റെ ഭ്രമണപഥം താഴ്ത്തലിന്റെ രണ്ടാം ഘട്ടവും വിജയകരം ആണെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തോട് പേടകം കൂടുതല്‍ അടുത്തതായും ഐഎസ്ആര്‍ഒ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു ഭ്രമണപഥം താഴ്ത്തല്‍ നടന്നത്.

174 കിലോ മീറ്റര്‍ അടുത്ത ദൂരവും 1437 അകന്ന ദൂരവുമായിട്ടുള്ള ഭ്രമണ പദത്തിലേക്കാണ് പേടകത്തെ താഴ്ത്തിയത്. 14 ന് ആണ് മൂന്നാം ഘട്ട ഭ്രമണ പദം താഴ്ത്തല്‍ എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. തിങ്കാളാഴ്ചയ്ക്ക് പുറമെ ബുധനാഴ്ചയും ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ തുടരും. ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം.

chandryaan -3

ഇതിന് ശേഷം പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ലാന്റിങ് മോഡ്യൂള്‍ വേര്‍പ്പെടുത്തും.ഓഗസ്റ്റ് 23ന് വൈകീട്ട് തന്നെ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനാകും എന്ന പ്രതീക്ഷയിലാണ്. ലാന്റിങ് മോഡ്യൂളിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അടുത്ത ദൂരവും, നൂറ് കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടെ നിന്നാണ് സോഫ്റ്റ് ലാന്റിംഗിന് വേണ്ടി ഉള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക. ജൂണ്‍ 14 ന് ആണ് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്.

കണക്ക് കൂട്ടിയ സമയത്ത് തന്നെ ചന്ദ്രയാന്‍- 3 ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. രണ്ട് എഞ്ചിനുകള്‍ തകരാറില്‍ ആയാലും എല്ലാ സെന്‍സറുകളും പണിമുടക്കിയാലും ആഗസ്റ്റ് 23 ന് തന്നെ വിക്രം ചന്ദ്രനില്‍ സേഫ് ലാന്റിങ് നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ചന്ദ്രയാന്‍- 3; ഭാരതത്തിന്റെ അഭിമാന ദൗത്യ'മെന്ന വിഷയത്തില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്ം അറിയിച്ചത്. എല്ലാം തകരാറിില്‍ ആയാലും അതിജീവിക്കാന്‍ പാകത്തില്‍ ആണ് വിക്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നും പ്രൊപ്പല്‍ഷന്‍ സംവിധാനം മികച്ച രീതിയില്‍ ആണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും സോമനാഥ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+