ചന്ദ്രയാൻ-3; ലാൻഡിംഗ് വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ, 'ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങി'
ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ. ലാൻഡറിലെ ഇമേജ് ക്യാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇസ്രോ പങ്കുവെച്ചത്. പേടകടത്തിലെ ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങിയതായും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുമ്പോഴുള്ള ദൃശ്യങ്ങളാണ് ഉള്ളത്. എല്ലാ ർത്തനങ്ങളും കൃത്യമാണ്. ഉപകരണങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങി', ഐഎസ്ആർഒ അറിയിച്ചു. ന്ദ്രനിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഇൽസ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങൾ പഠിക്കാൻ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവർത്തനസജ്ജമായത്.
ബുധനാഴ്ച വൈകീട്ട് 6.04 ഓടെയായിരുന്നു ചന്ദ്രയാൻ -3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. സോഫ്റ്റ് ലാൻഡിംഗിന് മൂന്നര മണിക്കൂറുകൾക്ക് ശേഷമായിരുന്നു ലാൻഡറിന്റെ പാനൽ തുറന്ന് റോവർ സഞ്ചാരം ആരംഭിച്ചത്. സോഫ്റ്റ് ലാൻഡിംഗ് സമയത്തെ പൊടിപടലങ്ങൾ ലാൻഡറിലെ കാമറകൾക്ക് കേടുപാടുകൾ വരുത്തുമെന്നതിനാലാണ് റോവർ വേർപ്പെടുത്തുന്ന നടപടികൾ നീട്ടിവെച്ചത്.
ഒരു ചാന്ദ്ര ദിനം എന്നാൽ ഭൂമിയിലെ 14 ദിവസമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ലഭ്യമാകുന്ന 14 ദിവസമായിരിക്കും റോവറും ലാൻഡറും പ്രവർത്തിക്കുക. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിന് കൈമാറും ഈ വിവരങ്ങൾ ലാൻഡർ ഓർബിറ്ററിലേക്ക് എത്തിക്കും. ഓർബിറ്ററാണ് ഈ വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറുക. ഉടൻ തന്നെ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചാരം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. റോവർ ലാൻഡറിന്‍റെയും ലാൻഡർ റോവറിന്‍റെയും ചിത്രമെടുക്കുന്ന പ്രക്രിയ ഇന്ന് തന്നെ നടത്താനാണ് തീരുമാനമെന്ന് ഐ ഐ എസ്‍ യു മേധാവി പത്മകുമാറിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജുലൈ 14 നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചത്. 41 ദിവസം കൊണ്ടാണ് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു രാജ്യം പേടകം ഇറക്കുന്നത്. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ഐ എസ് ആർ ഒയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 യിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications