ചന്ദ്രയാന്‍- 3: കുതിച്ചുയരാന്‍ ഒരുങ്ങി ചന്ദ്രയാന്‍; ദൗത്യത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ബംഗളൂരു : ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ -3 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.05ന് ആണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 25.30 മണിക്കൂര്‍ നീളുന്നതാണ് കൗണ്ട്ഡൗണ്‍. നാളെ ഉച്ചയ്ക്ക് 2.35ന് രണ്ടാം വിക്ഷേപണത്തറയില്‍ നിന്നുമാണ് ചന്ദ്രയാന്‍-3 കുതിച്ചുയരുക. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
ഐ എസ് ആര്‍ ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍ വി എം 3 - എം 4 റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. 3.84 ലക്ഷം കിലോ മീറ്റര്‍ സഞ്ചരിച്ച് ആഗസ്റ്റ് 23, അല്ലെങ്കില്‍ 24നോ ചന്ദ്രോപരിതലത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 2019 ല്‍ ചന്ദ്രയാന്‍ - 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഘടകങ്ങള്‍. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ 3 യ്ക്ക് ഇല്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാത്ത കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3 ന്റെ പ്രധാന ലക്ഷ്യം. ഇരുണ്ട ഭാഗത്ത് ഐസ്, മൂല്യമേറിയ ധാതു ശേഖരം എന്നിവ എല്ലാമുണ്ടെന്നാണ് ശാസ്ത്രഞ്ജരും വാനനിരീക്ഷകരും കരുതുന്നത് . ദൗത്യം വിജയകരമായാല്‍ ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയേറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

അതേസമയം, ചന്ദ്രയാന്‍ നാളെ കുതിച്ചുയാനിരിക്കെ ഐ എസ് ആര്‍ ഒ സംഘം തിരുപ്പതിയില്‍ എത്തി പ്രാര്‍ത്ഥിച്ചു. ചന്ദ്രയാന്‍ -3 ന്റെ മിനിയേച്ചര്‍ പതിപ്പുമായാണ് ശാസ്ത്രജ്ഞരുടെ സംഘം ക്ഷേത്രത്തില്‍ എത്തിയത്. ഇത്തരം പ്രധാനപ്പെട്ട ദൗത്യങ്ങള്‍ക്ക് മുമ്പ് ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതിയില്‍ എത്തി സന്ദര്‍ശിക്കാറുണ്ട്.












Click it and Unblock the Notifications