ചന്ദ്രയാന്‍ 3 വിക്ഷേപണം ജൂലായ് 14ന് നടക്കും; ചന്ദ്രനിലിറങ്ങുക അടുത്ത മാസം
ബംഗളൂരു: ചന്ദ്രോപരിതല പര്യവേഷണത്തിനുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഈ മാസം 14ന് വിക്ഷേപിക്കും. ഐ എസ് ആര്‍ ഒയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാന്‍ 3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വിക്ഷേപണ വാഹനമായ ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റില്‍ ഘടിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 14ന് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്. ഇവിടെ വച്ചാണ് സംയോജനം നടന്നത്.
അടുത്ത മാസം 23ന് അർധരാത്രിയാണ് ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുകയെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ഷേപണ റിഹേഴ്‌സലിന് ശേഷം കൗണ്ട്ഡണ്‍ ആരംഭിക്കും. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്റെ മൂന്ന് ഘടകങ്ങള്‍. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, ജലം എന്നിവയുടെ പര്യവേഷണമാണ് ലക്ഷ്യമിടുന്നത്. 615 കോടി രൂപ ചെലവിലാണ് ദൗത്യം.

ചന്ദ്രയാന്‍ 2 ഐ എസ് ആര്‍ ഒ വലിയ പ്രതീക്ഷകളുമായി വിക്ഷേപിച്ചതായിരുന്നു. ചന്ദ്രനെ വലംവെക്കാന്‍ ചന്ദ്രയാന് സാധിച്ചിരുന്നു. എന്നാല്‍ വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ഹാര്‍ഡ് ലാന്‍ഡ് ചെയ്യേണ്ടി വന്നതിലൂടെ റോവറിനെ പ്ലാന്‍ ചെയ്തത് പോലെ വിന്യസിക്കാനായില്ല. 2019 സെപ്റ്റംബറില്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ചിറക്കി തകരുകയായിരുന്നു.
പലതരത്തിലുള്ള പരിശോധനകള്‍ നടത്തിയാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. മുന്‍ ദൗത്യത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഐ എസ് ആര്‍ ഒ മൂന്നാം ദൗത്യം രൂപപ്പെടുത്തിയത്. എന്ത് സാഹചര്യം വന്നാലും ഇത്തവണ മിഷന്‍ പരാജയപ്പെടരുതെന്ന നിലപാടിലാണ് ഐ എസ് ആര്‍ ഒ. ചന്ദ്രന്റെ ഉപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലായിട്ടാണ് ഈ റോവറിനെ എത്തിക്കേണ്ടത്.












Click it and Unblock the Notifications