Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാൻ 3 വിക്ഷേപണം Live: 3..2..1 അഭിമാനക്കുതിപ്പ്, ചന്ദ്രയാന്‍ 3 ഭ്രമണപഥത്തില്‍

Jul 14, 2023, 9:43 pm IST

ചന്ദ്രയാൻ- 3 വളരെ പ്രധാനപ്പെട്ട ഘട്ടമാണ് എന്നും ഇത്തവണ ലാൻഡിംഗ് വളരെ പ്രധാനമാണെന്നും ഐഎസ്ആർഒ ചെയർമാൻ
Jul 14, 2023, 8:37 pm IST

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ നടത്തിയ 111 ചാന്ദ്ര ദൗത്യങ്ങളിൽ 62 എണ്ണം വിജയിക്കുകയും 41 എണ്ണം പരാജയപ്പെടുകയും എട്ടെണ്ണം ഭാഗികമായി വിജയിക്കുകയും ചെയ്തുവെന്ന് ആണ് ബഹിരാകാശ ഏജൻസിയായ നാസയുടെ ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചുള്ള ഡാറ്റാബേസ് പറയുന്നത്
Jul 14, 2023, 7:29 pm IST

ഐഎസ്ആർഒയെ അഭിനന്ദിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ
Jul 14, 2023, 6:41 pm IST

രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Jul 14, 2023, 6:10 pm IST

ചന്ദ്രയാൻ-3 പദ്ധതിക്ക് ഏകദേശം 600 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്
Jul 14, 2023, 6:05 pm IST

ചന്ദ്രയാൻ–3 ദൗത്യം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയെ അഭിനന്ദിച്ച് ആന്ധ്രപ്രദേശ് ഗവർണർ എസ് അബ്ദുൾ നസീറും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും
Jul 14, 2023, 5:11 pm IST

അഭിനന്ദനവുമായി ഉപരാഷ്ട്രപതി. ഈ അസാധാരണ നേട്ടം ബഹിരാകാശ ശാസ്ത്രത്തിലും ഗവേഷണത്തിലും രാജ്യം കൈവരിച്ച പുരോഗതിയെ എടുത്തുകാണിക്കുന്നുവെന്ന് ധൻഖർ
Jul 14, 2023, 4:43 pm IST

"എല്ലാം സാധാരണ നിലയിലാണെങ്കിൽ, ഓഗസ്റ്റ് 23 ന് ഇന്ത്യൻ സമയം വൈകുന്നേരം 5.47 ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു," ചന്ദ്രയാൻ 3 ലാൻഡിംഗിനെ കുറിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
Jul 14, 2023, 4:16 pm IST

ഐഎസ്ആർഒയിലെ അസാധാരണ ടീമിന് കോൺഗ്രസ് പാർട്ടിയുടെ പേരിൽ തങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി മല്ലികാർജുൻ ഖാർ​ഗെ
Jul 14, 2023, 3:23 pm IST

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളും അഭിലാഷങ്ങളും ഉയർത്തികൊണ്ട് ചന്ദ്രയാന്‍ ഉയരത്തിൽ കുതിക്കുന്നുവെന്ന് മോദി
Jul 14, 2023, 3:08 pm IST

സോഫ്റ്റ് ലാന്‍ഡിങ്ങ് വിജയകരമായി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎസ്ആർഒ
Jul 14, 2023, 3:07 pm IST

ചന്ദ്രയാന്‍ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതിന് ശേഷം പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേലും ഐഎസ്ആർഒ മേധാവി എസ് സോമനാഥും തങ്ങളുടെ സന്തോഷം പങ്കുവെക്കുന്നു.
Jul 14, 2023, 3:03 pm IST

ഐസ്ആർഒ ശാസത്രജ്ഞന്മാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നുവെന്ന് കേന്ദ്രമന്ദ്രി ജിതേന്ദ്ര സിങ്
Jul 14, 2023, 3:02 pm IST

ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണ് ഇതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
Jul 14, 2023, 2:56 pm IST

അഭിമാനം വാനോളം
Jul 14, 2023, 2:54 pm IST

ചന്ദ്രയാന്‍-വിക്ഷേപണം വിജയം. അഭിമാന നിമിഷമെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ്
Jul 14, 2023, 2:53 pm IST

ചന്ദ്രയാന്‍-3 ഭ്രമണ പഥത്തില്‍. ആഹ്ളാദം പങ്കിട്ട് രാജ്യം
Jul 14, 2023, 2:52 pm IST

ക്രയോജനിക് ഘട്ടം വിജയകരമായി പൂർത്തിയാക്കി
Jul 14, 2023, 2:48 pm IST

സ്വപ്ന കുതിപ്പില്‍ ആകാംക്ഷയോടെ രാജ്യം
Jul 14, 2023, 2:47 pm IST

127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെടും....
Jul 14, 2023, 2:42 pm IST

കുതിച്ചുയർന്ന് അഭിമാനം
Jul 14, 2023, 2:41 pm IST

ക്രയോജനിക് എഞ്ചിനുകള്‍ പ്രവർത്തിച്ച് തുടങ്ങി
Jul 14, 2023, 2:41 pm IST

സ്ട്രാപ്പോണുകള്‍ വേർപെട്ടു
Jul 14, 2023, 2:41 pm IST

16 മിനുട്ടുകള്‍ക്ക് ശേഷം ബഹിരാകാശാത്ത് എത്തും
Jul 14, 2023, 2:36 pm IST

വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്ര മന്ത്രിമാർ ഉള്‍പ്പടേയുള്ളവരുടെ വന്‍ നിര
Jul 14, 2023, 2:32 pm IST

ചരിത്രക്കുതിപ്പിന് ഇനി 4 മിനുട്ടുകള്‍ മാത്രം ബാക്കി
Jul 14, 2023, 2:20 pm IST

വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടി ജനം
Jul 14, 2023, 2:15 pm IST

ചന്ദ്രയാന്‍-3 വിക്ഷേപണത്തിന് ഇനി 20 മിനുട്ട് മാത്രം
Jul 14, 2023, 1:54 pm IST

ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍
Jul 14, 2023, 1:38 pm IST

ലാന്‍ഡറിന് അകത്താണ് 26 കിലോഗ്രാം മാത്രമുള്ള റോവർ സ്ഥിതി ചെയ്യുന്നത്. ആറ് ചക്രമുള്ള ഈ റോവറിന് ലാന്‍ഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷന്‍.
READ MORE

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-3 കുതിക്കാനൊരുങ്ങിയിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2.35ന് ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ചന്ദ്രയാന്‍-3 കുതിച്ചുയരും. തത്സമയ വിവരങ്ങള്‍ അറിയാം..

Chandrayaan 3 Launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+