ചന്ദ്രയാന്‍-3ലെ എല്ലാ യാത്രക്കാര്‍ക്കും എന്റെ സല്യൂട്ട് '; രാജസ്ഥാനിലെ കായിക മന്ത്രിക്ക് നാക്കുപിഴ
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിനെ കുറിച്ചുള്ള പ്രതികരണത്തില്‍ രാജസ്ഥാന്‍ കായിക മന്ത്രി അശോക് ചന്ദനയ്ക്ക് ട്രോള്‍. ചാന്ദ്രയാന്‍ മൂന്നിലെ യാത്രക്കാര്‍ക്ക് തന്റെ സല്യൂട്ട് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ചന്ദ്രനില്‍ ലാന്‍ഡിംഗ് നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബഹിരാകാശ യാത്രികരുമായി പോയ പേടകമാണിതെന്ന ഓര്‍മയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ട്വിറ്റര്‍ എക്‌സിലാണ് മന്ത്രി ഈ വീഡിയോ ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ മന്ത്രി ചാന്ദ്രയാനിലെ യാത്രക്കാരെ പ്രകീര്‍ത്തിക്കുന്നതാണ് ഉള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്.ശാസ്ത്രത്തില്‍ ഒരു ചുവടുകൂടി മുന്നോട്ട് വെച്ചിരിക്കുകയാണ് നമ്മള്‍. ഈ ഘട്ടത്തില്‍ ആ ചന്ദ്രയാനിലെ യാത്രക്കാരെയും, രാജ്യത്തെ പൗരന്മാരെയും അഭിനന്ദിക്കുകയാണെന്നുമാണ് വീഡിയോയില്‍ മന്ത്രി പറയുന്നുണ്ട്.

എന്നാല്‍ മന്ത്രിയുടെ നാക്കുപിഴ സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ട്രോളിയിരിക്കുന്നത്. രാജസ്ഥാനിലെ മന്ത്രിക്ക് ഇത് ആളില്ലാ പേടകമാണെന്ന് പോലും അറിയില്ലെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. വളരെ രഹസ്യമാക്കി വെച്ച ഒരു കാര്യമാണ് മന്ത്രി പരസ്യമാക്കിയത്. വളരെ രഹസ്യമായിട്ടാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചന്ദ്രനിലെത്തിയതെന്നായിരുന്നു മഹേന്ദ്ര എന്നയാളുടെ പരിഹാസം.
്അതേസമയം നിരവധി പേരാണ് ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് പിന്നാലെ അഭിനന്ദനവുമായി രംഗത്ത് വന്നത്. ഇന്ത്യന്‍ ടീം താരം വിരാട് കോലിയും ഇസ്രൊയെ അഭിനന്ദിച്ചു. ചന്ദ്രയാന്‍ ടീമിന് എന്റെ അഭിനന്ദനങ്ങള്‍. രാജ്യത്തിന് അഭിമാനിക്കാനുള്ള അവസരം നിങ്ങളുണ്ടാക്കിയെന്നും കോലി ട്വീറ്റ് ചെയ്തു. നാസയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സനും ഇന്ത്യയെയും ഇസ്രൊയെയും പ്രകീര്‍ത്തിച്ചു.
ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറിയ ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ഈ ദൗത്യത്തില്‍ നിങ്ങളുടെ പങ്കാളിയാവുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. ലോകം മുഴുവന്‍ ചന്ദ്രയാന്റെ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇസ്രോയെയും നമ്മുടെ ശാസ്ത്രജ്ഞരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുകയാണ്. ഈ മിഷന്‍ ചരിത്ര വിജയമാക്കാന്‍ പ്രയത്‌നിച്ചത് അവരാണ്.
ഇന്ത്യയുടെ ചിന്താശേഷിക്കുള്ള അംഗീകാരം മാത്രമല്ല ഇത്. മറിച്ച് അമൃതകാലത്ത് നിന്ന് ബഹിരാകാശ മേഖലയിലെ ആഗോള ശക്തിയാവാനുള്ള ഇന്ത്യയുടെ പ്രയാണത്തിന്റെ തുടക്കം കൂടിയാണെന്നും അമിത് ഷാ പറഞ്ഞു. മഹീന്ദ്രയുടെ ചെയര്‍പേഴ്‌സണ്‍ ആനന്ദ് മഹീന്ദ്ര, നടന്‍ അക്ഷയ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരും അഭിനന്ദിച്ചവരില്‍ വരും.












Click it and Unblock the Notifications