'ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി': ചന്ദ്രയാൻ-3; സെക്കന്റുകൾ കൊണ്ട് വൈറലായി ഐഎസ്ആർഒയുടെ പോസ്റ്റ്
ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്. ചന്ദ്രയാൻ- 3 ചന്ദ്രോപരിതലത്തിൽ തൊട്ടിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ 6.04 ന് തന്നെയാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ദൗത്യം വിജയിച്ചതിന് പിന്നാലെ ഐഎസ്ആർഒ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
"ചന്ദ്രയാൻ-3 ദൗത്യം: 'ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി, നിങ്ങളും!': ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തു! അഭിനന്ദനങ്ങൾ, ഇന്ത്യ," ബഹിരാകാശ ഏജൻസി പോസ്റ്റിൽ പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറൽ ആയത്. നിരവധിപേരാണ് പോസ്റ്റിന് കമൻറുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ഇതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ലാൻഡിംഗ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ് വെയറാണ് നിയന്ത്രണം ഏറ്റെടുത്തത്. മണിക്കൂറിൽ ആറായിരത്തിലേറെ കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്റിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിൽ എത്തിച്ചതിന് പിന്നാലെയാണ് ലാന്റിംഗ് പൂർത്തിയാക്കുന്നത്.












Click it and Unblock the Notifications