ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്ത്: അഞ്ചാം ഭ്രമണപഥവും വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാന്‍-3
ബെംഗളൂരു: ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയർത്തുന്ന ഘട്ടം വിജയകരമായി പൂർത്തിയാക്കി ചന്ദ്രയാന്‍ 3. ഉച്ചയ്ക്ക് 2 മണിക്കും 3നും ഇടയിലാണ് ഭ്രമണപഥം ഉയർത്തൽ നടന്നത്. അടുത്ത ഘട്ടം ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള പാതയിലേക്ക് മാറുക എന്നതാണ്, അവിടെ ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിലൂടെ ചന്ദ്രയാനെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നതാണ് ചന്ദ്രയാന്‍-3 ന്റെ ആത്യന്തിക ലക്ഷ്യം.
236 കിലോമീറ്റർ കുറഞ്ഞ ദൂരവും, 1,27,609 കിലോമീറ്റർ കൂടിയ ദൂരവുമുള്ള അഞ്ചാം ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാന്‍-3 ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്. ഇനി ഒരു അർത്ഥ ഭ്രമണപഥം കൂടി സഞ്ചരിച്ച ശേഷമാണ് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും പേടകം പുറത്തേക്ക് കടക്കുക. ഓഗസ്റ്റ് 1 ന് രാത്രയോടെ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് പേടകം പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഭ്രമണപഥം താഴ്ത്തലിന് ശേഷമായിരിക്കും സോഫ്റ്റ് ലാന്‍ഡിങ്. എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കാന്‍ സാധിച്ചാല്‍ ഓഗസ്റ്റ് 23ന് ലാന്‍ഡർ ചന്ദ്രനിലേക്ക് ഇറങ്ങും. അങ്ങനെയങ്കില്‍ ചന്ദ്രയാന്‍-2 വില്‍ പരാജയപ്പെട്ട ലക്ഷ്യം ചന്ദ്രയാന്‍-3 യിലൂടെ ഇന്ത്യ കരസ്ഥമാക്കും.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3, ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ജൂലൈ 14 നാണ് കുതിച്ചുയർന്നത്. ഇതോടെ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല. ഈ മൂന്ന് ഘടകങ്ങള്‍ക്കും കൂടി 3900 കിലോഗ്രാം ഭാരമുണ്ടാവും. ഇന്ധനം അടക്കം 2148 കിലോഗ്രാം ഭാരമാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് മാത്രമായിട്ടുള്ളത്
അതേസമയം ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പോവാന്‍ ലാന്‍ഡറിന്റെ ഭാരം 1726 കിലോഗ്രാമാണ്. പ്രധാനപ്പെട്ട നാല് പേ ലോഡുകളാണ് ഇതിന് അകത്തുള്ളത്. ഇതിന് അകത്ത് തന്നെയാണ് 26 കിലോഗ്രാം മാത്രമുള്ള റോവറും സ്ഥിതി ചെയ്യുന്നത്. ആറ് ചക്രമുള്ള ഈ റോവറിന് ലാന്‍ഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷന്‍.












Click it and Unblock the Notifications