ചന്ദ്രയാന്‍ 3 നിര്‍ണായക ഘട്ടം പിന്നിട്ടു; പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പ്പെട്ടു
നിർണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വിജയകരമായി വേർപ്പെടുത്തിയതോടെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം പിന്നിട്ടത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെട്ട ലാൻഡർ പതിയെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് താഴ്‌ന്നു തുടങ്ങും.ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.
ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തല്‍ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ പേടകം ചന്ദ്രന്റെ 150 കിമീx 163 കിമീ പരിധിയിലുള്ള ഭ്രമണ പഥത്തിലെത്തി. ഇവിടെ നിന്നാണ് വിക്രം ലാൻഡറും പ്രജ്ഞാന്‍ റോവറും അടങ്ങുന്ന ലാൻഡിങ് മോഡ്യള്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്നും വേർപെട്ടത്.

ജുലൈ 14 നായിരുന്നു ഇന്ത്യ ചന്ദ്രയാന്‍ -3 വിക്ഷേപിക്കുന്നത്. 22 ആം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയ പ്രവേശനം. ഇതിന് ശേഷം അഞ്ച് ഘട്ടങ്ങളിലായിട്ട് ഭ്രമണപഥം താഴ്ത്തി വന്നു. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കും. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല. ആ ചുമതല ഇന്നത്തോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വിജയകരമായി നിർവ്വഹിച്ചു.
ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പോവാന്‍ ലാന്‍ഡറിന്റെ ഭാരം 1726 കിലോഗ്രാമാണ്. പ്രധാനപ്പെട്ട നാല് പേ ലോഡുകളാണ് (ശാസ്ത്ര ഉപകരണങ്ങള്‍) ഇതിന് അകത്തുള്ളത്. ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ് സാന്നിധ്യം പടിക്കാനുള്ള RAMBHA (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) താപ വ്യതിയാനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ChaSTE (Chandra's Surface Thermo physical Experiment), ചന്ദ്രന്റെ കുലുക്കങ്ങള്‍ പടിക്കാനുള്ള ILSA (Instrument for Lunar Seismic Activity) എന്നിവയോടൊപ്പം ഏക വിദേശ പേ ലോഡായി നാസയുടെ LRA (Laser Retroreflector Array) യും ലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലാന്‍ഡറിന് അകത്താണ് 26 കിലോഗ്രാം മാത്രമുള്ള റോവർ സ്ഥിതി ചെയ്യുന്നത്. ആറ് ചക്രമുള്ള ഈ റോവറിന് ലാന്‍ഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷന്‍. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍. പൂർണ്ണമായി സൗരോർജ്ജത്തില്‍ മാത്രമാണ് റോവറും ലാന്‍ഡറും പ്രവർത്തിക്കുക.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications