ചന്ദ്രനിൽ സൂര്യനുദിക്കുന്നു; 'വിക്രമി'നേയും 'പ്രഗ്യാനേ'യും ഉണർത്താൻ ശ്രമങ്ങളുമായി ഐഎസ്ആർഒ
ബെംഗളൂരു: ചന്ദ്രനിൽ സൂര്യനുദിക്കാനിരിക്കെ ചന്ദ്രയാൻ-3 യിലെ ലാൻഡർ, റോവർ മൊഡ്യൂളുകളെ ഉണർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഐ എസ് ആർ ഒ. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഇതിനുള്ള ശ്രമങ്ങളിലായിരിക്കും ശാസ്ത്രജ്ഞർ. സൂര്യനുദിക്കുന്നതോടെ ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ.
ഒരു ചാന്ദ്രദിനമായ 14 ദിവസത്തിന് ശേഷം സപ്റ്റംബർ 3 ന് റോവറും ലാൻ്ററും പ്രവർത്തനം അവസാനിപ്പിച്ചതായി ഐ എസ് ആർ ഒ അറിയിച്ചിരുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാതിനാൽ ചന്ദ്രനില്‍ ഇരുട്ട് വ്യാപിച്ചാല്‍ അവയ്ക്ക് അധികനാള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കില്ല. സാധാരണ ചാന്ദ്ര ദൗത്യങ്ങള്‍ക്കായി അയക്കുന്ന പേടകങ്ങളില്‍ താപനില നിയന്ത്രിക്കാനുള്ള ഹീറ്റിങ് സംവിധാനം ഉണ്ടാവാറുണ്ട്. റഷ്യയുടെ ലൂണ-25 ന് ആ സംവിധാനം ഉണ്ടായിരുന്നു. എന്നാൽ ചന്ദ്രയാൻ 3യിൽ ഇത് ഉണ്ടായിരുന്നില്ല. ഇതോടെ റോവറിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ലീപ് മോഡിലേക്ക് മാറ്റിയെന്നുമായിരുന്നു ഐ എസ് ആർ ഒ അറിയിച്ചിരുന്നത്.

എന്നാൽ വീണ്ടും സൂര്യനിൽ ചന്ദ്രനുദിക്കാനിരിക്കെ ഇവയെ പ്രവർത്തിക്കാൻ സാധിക്കുമെയോന്നാണ് ഐ എസ് ആർ ശ്രമ ശ്രമിക്കുന്നത്. അതേസമയം നിലവിലെ 200 ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിച്ച് പ്രവർത്തനത്തിലേക്ക് മടങ്ങിവരുക എന്നതാണ് 'പ്രജ്ഞനും വിക്രമും' നേരിടുന്ന പ്രധാന വെല്ലുവിളി. ഓൺബോർഡ് ഉപകരണങ്ങൾ ചന്ദ്രനിലെ താഴ്ന്ന താപനിലയെ അതിജീവിക്കുകയാണെങ്കിൽ, മൊഡ്യൂളുകൾക്ക് ജീവൻ തിരികെ ലഭിക്കുകയും അടുത്ത പതിനാല് ദിവസത്തേക്ക് ചന്ദ്രനിൽ നിന്ന് വിവരങ്ങൾ അയയ്ക്കാനുള്ള ദൗത്യം തുടരുകയും ചെയ്യും.
ചന്ദ്രയാന്‍ 3യുടെ പ്രധാന ശാസ്ത്ര ദൗത്യങ്ങളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ച് കഴിഞ്ഞതാണ്. എന്നാൽ ലാൻഡറും റോവറും പ്രവർത്തിച്ച് തുടങ്ങിയാൽ ഇവയ്ക്ക് കൂടുതൽ ആയുസ് ലഭിക്കുകയും കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയും ചെയ്യും. ഇനി ഇവ പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും അവിടെ നിലനിൽക്കുമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കിയിരുന്നു.
2023 ജുലൈ 14 നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 23 നായിരുന്നു ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ ലാന്റ് ചെയ്തത്. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.












Click it and Unblock the Notifications