Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍ 3: ജൂലായ് 14 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ടെലികോം ഡിവിഷന്‍

ബംഗളൂരു: ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീഹരിക്കോട്ടയിലെ ടെലികോം ഡിവിഷന്‍ തിങ്കളാഴ്ച മുതല്‍ വിക്ഷേപണ ദിവസം വരെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന് ചുറ്റുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. വിക്ഷേപണത്തിന് മുമ്പുള്ള അവശ്യ പരിശോധനകള്‍ക്ക് ആവശ്യമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആശയവിനിമയ ലൈനുകള്‍ സംരക്ഷിക്കുന്നതിനാണ് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

'ജൂലായ് 14ന് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപണം നടത്തുന്നത്. ഈ സമയത്ത് തടസ്സങ്ങളില്ലാതെ സുസ്ഥിരമായ ആശയവിനിമയം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്'- ടെലികോം ഡിവിഷനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Chandrayaan 3

കേന്ദ്രത്തിലേക്കുള്ള ആശയവിനിമയ സംവിധാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ബി എസ് എന്‍ എല്ലിനാണ്. എന്‍ എച്ച് 5 (ചെന്നൈ-പെരമ്പൂര്‍-ഗുമ്മിടിപ്പൂണ്ടി), എന്‍ 205 (ചെന്നൈ-തിരുവള്ളൂര്‍), എസ് 56 (പെരമ്പൂര്‍-പൊന്നേരി), എസ് എച്ച് 50 (തിരുവള്ളൂര്‍-ഉത്തുകോട്ട) തുടങ്ങിയ പ്രദേശത്തെ പ്രധാന റോഡുകളിലൂടെയാണ് ഇവ കടന്നു പോകുന്നത്.

ചെന്നൈ, കാഞ്ചീപുരം, വെല്ലൂര്‍, തിരുവള്ളൂര്‍ ജില്ലകളിലെ വെല്ലൂര്‍, ആരണി, തിരുവട്ടിപ്പുറം, കാഞ്ചീപുരം, ചെങ്കല്‍പട്ട്, വണ്ടല്ലൂര്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്കും ഈ ലിങ്കുകളിലൂടെയാണ് കണക്റ്റിവിറ്റി നല്‍കുന്നത്. ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണത്തിന്റെ വിജയം ഉറപ്പാക്കാന്‍, ജൂലൈ 9 മുതല്‍ 14 വരെയുള്ള കാലയളവിലെ റോഡ് വീതി കൂട്ടല്‍, അറ്റകുറ്റപ്പണികള്‍, മറ്റ് കുഴികള്‍ എന്നിവ മൂലം ബിഎസ്എന്‍എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതേസമയം, ചന്ദ്രയാന്‍ 3 ആദ്യം ഈ മാസം 13ന് വിക്ഷേപിക്കാനായിരുന്നു ഐ എസ് ആര്‍ ഒ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് 14 ലേക്ക് മാറ്റുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പകല്‍ കൂടുതല്‍ പ്രകാശമുള്ളപ്പോള്‍ എത്താന്‍ വേണ്ടിയാണ് വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റിയത്. 14ന് ഉച്ചയ്ക്ക് 2.35ന് ആണ് വിക്ഷേപണം.ചന്ദ്രനിലെ ധാതു - ജലസാന്നിദ്ധ്യം, ചാന്ദ്രഭൂവിലെ ചലനങ്ങള്‍, അന്തരീക്ഷം എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നാസയുടെ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് പേടകത്തിലുള്ളത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+