Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രന്റെ ദക്ഷിണ ധ്രുവം തിരഞ്ഞെടുത്തതിന് കാരണം ഇതാണ്; ഐഎസ്ആർഒ ചെയർമാൻ പറയുന്നു

ഡൽഹി: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിരിക്കുകയാണ് ചന്ദ്രയാൻ-3. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് പേടകം ഇറങ്ങിയത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇപ്പോഴിതാ എന്തുകൊണ്ടാണ് പേടകം ഇറങ്ങാൻ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തന്നെ തിരഞ്ഞെടുത്തതെന്ന് പറയുകയാണ് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്നാഥ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

'ഞങ്ങളുടെ ആദ്യ ദൗത്യം എന്തുകൊണ്ട് ചന്ദ്രയാൻ -2 പരാജയപ്പെട്ടുവെന്ന് കണ്ടെത്തലായിരുന്നു. പിന്നാലെ എല്ലാ കാര്യങ്ങളും പരിഷ്കരിച്ചു. കഴിഞ്ഞ 2 വർഷമായി ഞങ്ങൾ വിവിധ ടെസ്റ്റുകൾ നടത്തി. ഇതിനിടയിൽ കൊവിഡ് പ്രതിസന്ധി തീർത്തു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം മറ്റൊരു ബഹിരാകാശ പേടകത്തിനും സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ തന്നെ ചന്ദ്രയാൻ -3യുടെ നേട്ടം ഐ എസ് ആർ ഒയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ചന്ദ്രനിലെ ജലാംശത്തിന്റേയും മറ്റ് ഘടകങ്ങളേയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ചന്ദ്രയാൻ-3 ന് സാധിക്കും.

 chandrayan3-

ദക്ഷിണധ്രുവത്തിൽ വളരെ അധികം ശാസ്ത്രീയ സാധ്യതകൾ ഉണ്ട്.ചന്ദ്രനിലെ ജലത്തിന്റെയും ധാതുക്കളുടെയും സാന്നിധ്യവുമായി അവ ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്ന നിരവധി ഭൗതിക പ്രക്രിയകളും ഉണ്ട്. അഞ്ച് ഉപകരണങ്ങൾ ഇവ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിടുന്നതാണ്', അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവം തിരഞ്ഞെടുത്തതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് മുൻ ഐ എസ് ആർ ഒ ചെയർമാൻ ജി മാധവൻ നായറും വിശദമാക്കിയിരുന്നു. ഒന്ന് ദക്ഷിണ ധ്രുവത്തിൽ വലിയ അളവിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഭാവിയിൽ മനുഷ്യർ ചന്ദ്രനിൽ വസിക്കുകയാണെങ്കിലും ദക്ഷിണ ധ്രുവമാണ് അഭികാമ്യം. രണ്ടാമത്തെ കാര്യം ദക്ഷിണ ധ്രുവം എന്നത് ഇരുട്ട് നിറഞ്ഞ സ്ഥലമാണ്. . അതുകൊണ്ട് തന്നെ തടസങ്ങളൊന്നുമില്ലാതെ ചന്ദ്രന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പര്യവേക്ഷണം കൃത്യമായി നടത്താൻ സാധിക്കും. ഭൂമിയുടെ ഉത്ഭവത്തിന് പിന്നിലെ അടിസ്ഥാന തത്വങ്ങളെ കുറച്ച് വെളിച്ചം വീശുന്ന വിവരങ്ങളും ലഭിക്കും. ചന്ദ്രയാൻ 1,2 ദൗത്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ സാധൂകരിക്കാനുള്ള അവസരം കൂടിയായിരിക്കും ചന്ദ്രയാൻ 3. ഹീലിയം 3ന്റേയും മറ്റ് ധാതുക്കളുടെയും സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കൂടി കഴിയുന്നതിനാൽ ചന്ദ്രയാൻ 3 ദൗത്യം ഏറെ നിർണായകമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതേസമയം അടുത്ത 14 ദിവസങ്ങള്‍ ഏറെ നിർണായകമാണ്. റോവറും ലാൻഡറും 14 ദിവസമാണ് ചന്ദ്രനിൽ പ്രവർത്തിക്കുക. ഒരു ചാന്ദ്ര ദിനം എന്നാൽ ഭൂമിയിലെ 14 ദിവസമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ലഭ്യമാകുന്ന 14 ദിവസമായിരിക്കും ഇവ പ്രവർത്തിക്കുക. റോവർ ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിന് കൈമാറുംഈ വിവരങ്ങൾ ലാൻഡർ ഓർബിറ്ററിലേക്ക് എത്തിക്കും. ഓർബിറ്ററാണ് ഈ വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+