ചന്ദ്രയാന്‍ മൂന്നില്‍ അവസാനിക്കില്ല; ഇനിയും നിരവധി മിഷനുകള്‍, പ്രഖ്യാപിച്ച് ഇസ്രൊ അധ്യക്ഷന്‍
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. സോഫ്റ്റ് ലാന്‍ഡിംഗിലെ പ്രധാന കടമ്പകളെല്ലാം പിന്നിട്ട് ലക്ഷ്യം നേടിയതായി അദ്ദേഹം വെളിപ്പെടുത്തി. ഇനി 14 ആവേശകരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. രാജ്യത്തുള്ള ഓരോ ആളുകളും ഈ വിജയത്തെ ആഘോഷിക്കുകയാണ്. ഇസ്രൊ കൂടുതല്‍ മിഷനുകള്‍ വരും ദിവസങ്ങളില്‍ പ്ലാന്‍ ചെയ്യുമെന്നും സോമനാഥ് വ്യക്തമാക്കി.
അതേസമയം ചാന്ദ്രയാന്‍-3 ലാന്‍ഡിംഗില്‍ യാതൊരു പിഴവുകളുമില്ലായിരുന്നു. ഞങ്ങളെല്ലാം വലിയ ആത്മവിശ്വാസത്തിലായിരുന്നു. പേടകത്തിന്റെ വേഗതയിലും ഞങ്ങള്‍ക്ക് ആശങ്കയില്ലായിരുന്നു. മുന്‍ കാലങ്ങളിലുണ്ടായ കാര്യങ്ങളില്‍ നിന്ന് ഞങ്ങള്‍ പലതും പഠിച്ചു. കഠിനാധ്വാനമാണ് ഫലം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.റോവറിനെ വിന്യസിക്കും മുമ്പ് ഇസ്രൊ ആദ്യ ലാന്‍ഡര്‍ പരിശോധിക്കും. അതിന് കുറച്ച് സമയമെടുക്കുമെന്ന് സോമനാഥ് പറയുന്നു. പരമാവധി ഒരു ദിവസം തന്നെ എടുത്തേക്കാം.

അത് ചന്ദ്രനിലെ സാഹചര്യങ്ങള്‍ പോലെയിരിക്കും. അടുത്ത 14 ദിവസം ചന്ദ്രയാന്‍ മൂന്നിനെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആദിത്യ-എല്‍1 ലോഞ്ചാണ് അടുത്തതായി ഉള്ളതെന്നും സോമനാഥ് പറഞ്ഞു. ശ്രീഹരിക്കോട്ടയില്‍ അതിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അടുത്തതായി ഞങ്ങള്‍ ലോഞ്ച് ചെയ്യുന്നത് അതാണ്. നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്.
ചന്ദ്രയാന്‍ രണ്ടിന്റെ ടീം, ച ന്ദ്രയാന്‍ മൂന്നിന്റെ ലോഞ്ചിംഗ് സമയത്ത് വരെ ഒപ്പമുണ്ടായിരുന്നു. അവര്‍ക്കും കൂടിയാണ് ഇതിന്റെ ക്രെഡിറ്റ് ഉള്ളത്. പ്രധാനമന്ത്രി എന്നെ വിളിച്ച് എല്ലാവരെയും അഭിനന്ദനമറിയിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ നമ്മള്‍ മികച്ച് നില്‍ക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്നും സോമനാഥ് പറഞ്ഞു.
അതേസമയം ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗും നേട്ടത്തില്‍ ഇസ്രൊയെ അഭിനന്ദിച്ചു. ഈ മിഷന്‍ വിജയിക്കുമെന്ന കാര്യത്തില്‍ കടുത്ത ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications