ചന്ദ്രയാൻ-3 വിക്ഷേപണം നാളെ; തിരുപ്പതിയിൽ പ്രാർത്ഥന നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ
ബാംഗ്ലൂർ: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 നാളെ വിക്ഷേപണം നടത്താനിരിക്കെ തിരുപ്പതി വെങ്കാടചല ക്ഷേത്രത്തിലെത്തി ഐ എസ് ആർ ഒ ശാസ്ത്ര സംഘം. ചന്ദ്രയാൻ -3ന്റെ മിനിയേച്ചർ പതിപ്പുമായെതിയാണ് ശാസ്ത്രജ്ഞരുടെ സംഘം പ്രാർത്ഥന നടത്തിയത്. പ്രധാന ദൗത്യങ്ങൾക്ക് മുൻപ് ശാസ്ത്രജ്ഞരുടെ സംഘം തിരുപ്പതി ക്ഷേത്രം സന്ദർശിക്കാറുണ്ട്.
'ഇത് ചന്ദ്രനിലേക്കുള്ള ഞങ്ങളുടെ ചന്ദ്രയാൻ-3 ദൗത്യമാണ്. നാളെയാണ് വിക്ഷേപണം', ക്ഷേത്ര ദർശനത്തിന് പിന്നാലെ ശാത്രജ്ഞർ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാൻ-3 വിക്ഷേപണം. പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷൻ റെഡിനസ് റിവ്യൂ പൂർത്തിയായതായി ഐ എസ് ആർ ഒ അറിയിച്ചു. ഇന്ന് ഉച്ചയ്ച്ച് 2.35 നാണ് കൗണ്ട് ഡൗൺ തുടങ്ങുക.

ഐ എസ് ആർ ഒയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാൻ- 3 ദൗത്യത്തിലൂടെ ഐ എസ് ആർ ഒ ലക്ഷ്യം വെയ്ക്കുന്നത്. എൽ വി എം-3 (LVM-3) ആണ് ചന്ദ്രയാൻ-3 യെ ബഹിരാകാശത്തേക്ക് വഹിച്ച് പറക്കുന്നത്.
ചന്ദ്രയാൻ- 2 ദൗത്യത്തിന്റെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐ എസ് ആർ ഒ ഒരുങ്ങുന്നത്. സോഫ്റ്റ് ലാന്റിംഗ് നടത്താൻ സാധിക്കാതിരുന്നതോടെയായിരുന്നു ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടത്. ചന്ദ്രോപരിതലത്തിന് 2.1 കിമി ഉയരത്തിൽ വെച്ച് ഓർബിറ്ററുമായുള്ള ബന്ധം ലാൻഡറിന് നഷ്ടമാകുകയായിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രയാൻ-2 ന്റെ പോരായ്മകൾ പരിഹരിച്ച് കൊണ്ടാണ് ചന്ദ്രയാൻ-3 രൂപകൽപന ചെയ്തിരിക്കുന്നത്.

ലാന്‍ഡര്‍, റോവര്‍, പ്രോപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ചന്ദ്രയാൻ -3 യിൽ ഉള്ളത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ 3 യ്ക്ക് ഇല്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെയാണ് ഉപയോഗിക്കുന്നത്.. ഓഗസ്റ്റ് 23 നായിരിക്കും ചന്ദ്രയാൻ-3 സോഫ്റ്റ് ലാന്റിങ് നടക്കുക. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications