ചന്ദ്രയാന്‍-3: കുതിപ്പ് 3900 കിലോഗ്രാം ഭാരവുമായി, മൂന്ന് പ്രധാന ഘടകങ്ങള്‍; അറിയാം സവിശേഷതകള്‍
തിരുവനന്തപുരം: ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഇന് രണ്ട് ദിവസങ്ങള്‍ മാത്രം. രാജ്യത്തിന്റ ഇതുവരേയുള്ള ചന്ദ്രപര്യവേക്ഷണങ്ങളില്‍ നിന്നും തീർത്തും വ്യത്യസ്തമായ നിരവധി സവിശേഷതകളുമായിട്ടാണ് ചന്ദ്രയാന്‍ 3 കുതിപ്പിന് ഒരുങ്ങുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ പൂര്‍ണമായും സുരക്ഷിതമായി ഇറങ്ങുക, സഞ്ചാരം സാധ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ (എസ്ഡിഎസ്‌സി) നിന്ന് ജൂലൈ 14-നാണ് ചന്ദ്രയാന്‍-3 വിക്ഷേപിക്കുക.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല. ഈ മൂന്ന് ഘടകങ്ങള്‍ക്കും കൂടി 3900 കിലോഗ്രാം ഭാരമുണ്ടാവും.

ഇന്ധനം അടക്കം 2148 കിലോഗ്രാം ഭാരമാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് മാത്രമായിട്ടുള്ളത്. കഴിഞ്ഞ തവണത്തേതില്‍ നിന്നുമുള്ള പ്രധാന മാറ്റം ഓർബിറ്റിലാണ്. അതായത് ചന്ദ്രയാന്‍-2 വിലേത് പോലെ പ്രധാനപ്പെട്ട ശാസ്ത്ര ഉപകരണങ്ങള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന് ചന്ദ്രയാന്‍ 3 യില്‍ ഇല്ല. ഷെയിപ് (Spectro-polarimetry of HAbitable Planet Earth) എന്ന ഒരേയൊരു പേലോഡാണ് ചന്ദ്രയാന്‍ 3യുടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ ഉള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം.
ഇപ്പോള്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതില്‍ വെച്ച് ഏറ്റവും ശേഷിയും കൃത്രിമ ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാന്‍ 2 -ന്റെ ഓർബിറ്റർ. അതുകൊണ്ട് തന്നയാണ് ചന്ദ്രയാന്‍ 3 -ന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമാണ് ശാസ്ത്ര ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരുന്നത്. അതേസമയം ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പോവാന്‍ ലാന്‍ഡറിന്റെ ഭാരം 1726 കിലോഗ്രാമാണ്. പ്രധാനപ്പെട്ട നാല് പേ ലോഡുകളാണ് ഇതിന് അകത്തുള്ളത്.
ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ് സാന്നിധ്യം പടിക്കാനുള്ള RAMBHA (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) താപ വ്യതിയാനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ChaSTE (Chandra's Surface Thermo physical Experiment), ചന്ദ്രന്റെ കുലുക്കങ്ങള്‍ പടിക്കാനുള്ള ILSA (Instrument for Lunar Seismic Activity) എന്നിവയോടൊപ്പം ഏക വിദേശ പേ ലോഡായി നാസയുടെ LRA (Laser Retroreflector Array) യും ലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലാന്‍ഡറിന് അകത്താണ് 26 കിലോഗ്രാം മാത്രമുള്ള റോവർ സ്ഥിതി ചെയ്യുന്നത്. ആറ് ചക്രമുള്ള ഈ റോവറിന് ലാന്‍ഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷന്‍. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍. പൂർണ്ണമായി സൗരോർജ്ജത്തില്‍ മാത്രമാണ് റോവറും ലാന്‍ഡറും പ്രവർത്തിക്കുക.












Click it and Unblock the Notifications