Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയകരം, ഇനിയെന്ത്? റോവർ എപ്പോൾ യാത്ര തുടങ്ങും? അറിയാം

ഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയം കൈവരിച്ചിരിക്കുകയാണ്. ഏറെ ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്ക് ഒടുവിൽ വൈകീട്ട് 6.04 ഓടെയാണ് ചന്ദ്രയാൻ-3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

സോഫ്റ്റ് ലാൻഡിംഗിന് ശേഷം ഇനി എന്ത് എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ലാൻഡറിൽ നിന്നും പ്രജ്ഞാൻ റോവർ പുറത്തുകടക്കുന്നതാണ് അടുത്ത ഘട്ടം. നാല് മണിക്കൂറുകൾക്ക് ശേഷമായിരിക്കും റോവർ ലാൻഡറിൽ നിന്നും വേർപെടുക. ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയെന്ന് പറയുമ്പോഴും അത്ര സോഫ്റ്റ് ആയല്ല ചന്ദ്രന്റെ ഉപരിതലം തൊട്ടിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ വലിയ രീതിയിൽ പൊടിപടലങ്ങൾ ഇവിടെ തങ്ങി നിൽക്കുന്നുണ്ടാകും. ഇവ ക്യാമറകളിലും മറ്റ് സെൻസിറ്റീവ് ഉപകരണങ്ങളിലും ഏൽക്കാതിരിക്കാനാണ് റോവർ മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കാൻ ഐഎസ്ആർഒ തീരുമാനിച്ചത്.

chandrayaanrover2-

പുറത്തിറങ്ങുമ്പോൾ റോവറിന്റെ വേഗതയും നിയന്ത്രിക്കും. കുലുക്കം മൂലം വീണ് പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്.പ്രഗ്യാൻ സെക്കൻഡിൽ 1 സെന്റീമീറ്റർ വേഗതയിലാണ് ഇറങ്ങുക. നാവിഗേഷൻ കാമറയുടെ സഹായത്തോടെയായിരിക്കും ഇവ മുന്നോട്ട് യാത്ര ചെയ്യുക.

റോവറും ലാൻഡറും 14 ദിവസമാണ് ചന്ദ്രനിൽ പ്രവർത്തിക്കുക. ഒരു ചാന്ദ്ര ദിനം എന്നാൽ ഭൂമിയിലെ 14 ദിവസമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ലഭ്യമാകുന്ന 14 ദിവസമായിരിക്കും ഇവ പ്രവർത്തിക്കുക. 14 ദിവസം കഴിഞ്ഞാൽ സൂര്യപ്രകാശം പോകുകയും ഇവിടുത്തെ താപനില മൈനസ് 238 ഡിഗ്രിയായി കുറയുകയും ചെയ്യും. ഈ താപനിലയിൽ പേടകത്തിന് പ്രവർത്തിക്കാനാകില്ല.

റോവർ പുറത്തിറങ്ങിയാൽ ഇത് ചന്ദ്രനിൽ സഞ്ചാരം നടത്തും. ചന്ദ്രോപരിതലത്തിൽ നിന്നും ഇവ വിവരങ്ങൾ ശേഖരിക്കുകയും ഇത് ലാൻഡറിലേക്ക് കൈമാറുകയും ചെയ്യും. ഈ വിവരങ്ങൾ ലാൻഡർ ഓർബിറ്ററിലേക്ക് എത്തിക്കും. ഓർബിറ്ററാണ് ഈ വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറുക.

ചന്ദ്രോപരിതലത്തിൽ വന്നതിനുശേഷം റോവർ എത്ര ദൂരം പിന്നിടുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. മുന്നോട്ടുള്ള വഴികളിലെ തടസങ്ങളെ ആശ്രയിച്ചായിരിക്കും റോവറിന്റെ യാത്ര.അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ കാത്തിരുന്ന് കാണേണ്ടി വരും. ചന്ദ്രനിലെ അന്തരീക്ഷം, ജലം, ധാതു വിവരങ്ങൾ എന്നിവയായിരിക്കും ലാൻഡറിലേക്ക് റോവർ കൈമാറുക.ഇതിനുപുറമെ, സാന്ദ്രത, താപനില, ചന്ദ്രനിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമോ ഇല്ലയോ തുടങ്ങിയ വിവരങ്ങളും ഇത് ശേഖരിക്കും.

അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ പതിപ്പിക്കും. റോവറിന്റെ ചക്രങ്ങളിൽ ഇവ പതിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+