ചന്ദ്രയാന്‍-3 ഭൂമിയിലേക്ക് തിരിച്ചുവരുമോ? 14 ദിവസത്തിന് ശേഷം വിക്രമും പ്രഗ്യാനും നിശ്ചലം
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 കഴിഞ്ഞ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി കഴിഞ്ഞു. പക്ഷേ അടുത്ത ഘട്ടങ്ങള്‍ എന്തൊക്കെയാണ്. ചന്ദ്രയാനും, വിക്രം ലാന്‍ഡറിനും, പ്രഗ്യാന്‍ റോവറിനുമെല്ലാം എന്ത് സംഭവിക്കും? ഏതൊരു ശാസ്ത്രപ്രേമിക്കും മനസ്സിലുണ്ടാവുന്ന ചോദ്യങ്ങളാണിത്.
അടുത്ത 14 ദിവസം ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ 14 ദിവസം ഒരു ചാന്ദ്ര ദിനമായിട്ടാണ് കണക്കാക്കുന്നത്. പ്രഗ്യാന്‍ നിരവധി പരീക്ഷണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തില്‍ നടത്തും. റോവര്‍ അതിന്റെ ഡാറ്റകള്‍ ലാന്‍ഡറിലേക്ക് അയക്കും. അവിടെ നിന്ന് അത് ഭൂമിയിലേക്കും അയക്കും. എന്നാല്‍ 14 ദിവസത്തിന് ശേഷം എന്ത് സംഭവിക്കും. അതൊന്ന് നോക്കാം.

ചന്ദ്രയാന്‍ മൂന്നിന് എന്ത് സംഭവിക്കും?
പതിനാല് ദിവസത്തിന് ശേഷം ചന്ദ്രനില്‍ രാത്രിയാണ്. അത് അടുത്ത പതിനാല് ദിവസത്തോളം നീണ്ട് നില്‍ക്കും. അതിശൈത്യ കാലാവസ്ഥയാണ് ചന്ദ്രനില്‍ ആ സമയത്തുണ്ടാവുക. ഈ സമയത്ത് വിക്രം ലാന്‍ഡറോ, പ്രഗ്യാന്‍ റോവറോ പ്രവര്‍ത്തിക്കില്ല. കാരണം ഇവ സൂര്യപ്രകാശത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
പതിനാല് ദിവസത്തോളം ഇവ നിര്‍ജീവമായിരിക്കും. യാതൊരു വിവരങ്ങളും ലഭിക്കില്ല. എന്നാല്‍ സൂര്യന്‍ ചന്ദ്രന് മേല്‍ ഉദിച്ചുയരുമ്പോള്‍ ഇവ സജീവമാകാനുള്ള സാധ്യത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. അങ്ങനെയാണെങ്കില്‍ ചാന്ദ്രദൗത്യത്തില്‍ ഇന്ത്യക്ക് അതൊരു ബോണസായിരിക്കും.
ചന്ദ്രയാന്‍ 3 ഭൂമിയിലേക്ക് തിരിച്ചുവരുമോ?
ചന്ദ്രയാന്‍ മൂന്ന് ഒരിക്കലും ഭൂമിയിലേക്ക് തിരിച്ചുവരില്ല. വിക്രമും, പ്രഗ്യാനും, അതുപോലെ മടങ്ങില്ല. അവര്‍ ചന്ദ്രനില്‍ തന്നെ തുടരും.
ചന്ദ്രയാന്‍ മൂന്നിന്റെ ഭാരം
ചന്ദ്രയാന്‍ മൂന്നിന്റെ മൊത്ത ഭാരം 3900 കിലോഗ്രാമാണ്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭാരം 2148 കിലോഗ്രാമും, ലാന്‍ഡര്‍ മൊഡ്യൂള്‍ ഭാരം 17532 കിലോയുമാണ്. റോവറിന് 26 കിലോയും വരും.
എവിടെയാണ് ലാന്‍ഡ് ചെയ്തത്?
ചന്ദ്രയാന്‍ മൂന്ന് എവിടെയാണ് ലാന്‍ഡ് ചെയ്തതെന്ന് നേരത്തെ തന്നെ ഇസ്രൊ പുറത്തുവിട്ടതാണ്. വിക്രം ലാന്‍ഡറിലെ ക്യാമറ ഇത് പകര്‍ത്തിയരുന്നു. ബുധനാഴ്്ച്ച 6.04നാണ് ഇത് പകര്‍ത്തിയത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ പരന്ന പ്രദേശത്താണ് ഇറങ്ങിയിരിക്കുന്നത്.
പ്രഗ്യാന്‍ റോവറിന് ചെയ്യാനുള്ളത്
ചന്ദ്രന്റെ പ്രതലത്തിലെ കെമിക്കല്‍ കമ്പോസിഷനാണ് പ്രഗ്യാന്‍ പരിശോധിക്കും. ചന്ദ്രനിലെ മണ്ണും, പാറക്കഷ്ണങ്ങളിലും പരിശോധന നടത്തും. ഇയോന്‍സിനെ അളക്കുകയും, ഇലക്ട്രോണിന്റെ സാന്ദ്രതയും, തെര്‍മല്‍ ഘടകങ്ങളും പരിശോധിക്കും. ഇത് മറ്റൊരു രാജ്യവും ഇതുവരെ ദക്ഷിണ ധ്രുവത്തില്‍ ചെയ്യാത്ത കാര്യങ്ങളാണ്.












Click it and Unblock the Notifications