Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാൻ-3; എന്തുകൊണ്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവം? എന്താണ് അവിടെയുള്ളത്?

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം. ഐ എസ് ആർ ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍വിഎം 3 റോക്കറ്റിലാണ് ചന്ദ്രയാൻ-3 കുതിച്ചുയരുക.

വിക്ഷേപിച്ച് ഏകദേശം 30 ദിവസത്തിന് ശേഷമാകും ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുക. ഓഗസ്റ്റ് 23 നായിരിക്കും സോഫ്റ്റ് ലാന്റിങ് എന്നാണ് ഐ എസ് ആർ ഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 സോഫ്റ്റ് ലാന്റ് നടത്താനിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തന്നെയാണ് ചന്ദ്രയാൻ-3 യും ഇറക്കുക. ദൗത്യം വിജയകരമായാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. അതേസമയം ദക്ഷിണ ധ്രുവത്തിലേക്കുള്ള യാത്രയിൽ ചന്ദ്രയാൻ-2 പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇത്തവണയും അതേ സ്ഥലം തന്നെ ചന്ദ്രയാൻ-3 യും സോഫ്റ്റ്ലാന്റ് ചെയ്യാൻ ഐ എസ് ആർ ഒ തിരഞ്ഞെടുത്തത്? വിശദമായി പരിശോധിക്കാം

 chandrayaan

എന്തുകൊണ്ടാണ് മുൻ ചന്ദ്ര ദൗത്യങ്ങൾ ദക്ഷിണ ധ്രുവത്തിൽ ഇറക്കാതിരുന്നത്?

സൂര്യപ്രകാശം ഒരു തരി പോലും എത്താത്ത നിരവധി ഭാഗങ്ങൾ ചന്ദ്രനിൽ ഉണ്ട്. അതുകൊണ്ട് തന്നെ 230 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില. കനത്ത ഇരുട്ടും കൊടും തണുപ്പുള്ള കാലാവസ്ഥയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുകയെന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്. ദക്ഷിണ ധ്രുവത്തിലാകട്ടെ ചന്ദ്രോപരിതലത്തിൽ വലിയ ഗർത്തങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നു. ഇവയിൽ ചിലത് ആയിരക്കണക്കിന് കീലോമീറ്ററുകൾ നീണ്ടുകിടക്കുന്നാണെന്നാണ് റിപ്പോർട്ട്.

Chandrayaan-3

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണം ചെയ്യാൻ എന്താണ് ഉള്ളത്?

ചന്ദ്രന്റെ ദക്ഷിണേ ധ്രുവം കേന്ദ്രീകരിച്ച് മുൻപ് നടത്തിയ ചില ഗവേഷണ വിരങ്ങൾ തന്നെയാണ് ഇവിടെയുള്ള രഹസ്യങ്ങൾ തേടിപോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മാത്രമല്ല നേരത്തേ ചന്ദ്രയാൻ-1 ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് കണ്ടെത്തിയിരുന്നു. കൂടാതെ, ദക്ഷിണധ്രുവത്തിലെ അതിശൈത്യമായ താപനിലയും സൂചിപ്പിക്കുന്നത് ഇവിടെയുള്ള എല്ലാത്തിനും കുറഞ്ഞത് ദശലക്ഷക്കണത്തിന് വർഷം പഴക്കമുണ്ടെന്നതാണ്. അതുകൊണ്ട് തന്നെ സൗരയുഥത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തെ ഇത് സഹായിക്കുമെന്നും കരുതപ്പെടുന്നു.

അതേസമയം ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+