ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് ടെസ്റ്റിന് ഉപയോഗിച്ചത് തമിഴ്‌നാട്ടിലെ മണ്ണ്; കാരണം ഇതാണ്
ചെന്നൈ: ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മണ്ണും. സോഫ്റ്റ് ലാന്‍ഡിംഗിന് മുമ്പ് നിരവധി തവണ അക്കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടന്നിരുന്നു. അതെല്ലാം വിജയകരമായത് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നുള്ള മണ്ണ് കാരണമാണ്. ഐഎസ്ആര്‍ഒയ്ക്ക് ദീര്‍ഘകാലമായി മണ്ണ് എത്തിച്ച് നല്‍കുന്നത് നാമക്കല്ലില്‍ നിന്നാണ്. ഇസ്രൊയുടെ ഡെമോയ്ക്ക് ഈ മണ്ണ് അനുയോജ്യമാണ്.
2012 മുതല്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ കാണപ്പെടുന്ന മണ്ണിന് സമാനമാണ് നാമക്കല്ലിലെ മണ്ണും. ഇതാണ് ഇസ്രൊ ആ മണ്ണ് പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കാരണം. ഇതിലൂടെ ലാന്‍ഡര്‍ മൊഡ്യൂളിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് കരുത്ത് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.നാമക്കല്‍ മേഖലയില്‍ ഒരുപാട് മണ്ണുണ്ട്. അത് ഇസ്രൊയുടെ പരീക്ഷണങ്ങളെ എളുപ്പമാക്കിയെന്നും പെരിയാര്‍ യൂണിവേഴ്‌സിറ്റിയിലെ ജിയോളജി വിഭാഗം ഡയറക്ടര്‍ എസ് അന്‍പഴകന്‍ പറഞ്ഞു.

ജിയോളജിയില്‍ പഠനം നടത്തുന്നുണ്ട് ഞങ്ങള്‍. തമിഴ്‌നാട്ടില്‍ ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന മണ്ണിന്റെ സാന്നിധ്യമുണ്ട്. പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള മണ്ണിന് സമാനമാണിത്. ചന്ദ്രോപരിതലത്തില്‍ അനോര്‍ത്തോസൈറ്റ് ടൈപ്പിലുള്ള മണ്ണാണ് ഉള്ളതെന്നും അന്‍പഴകന്‍ പറഞ്ഞു. ഇസ്രൊ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇവിടെ നിന്ന് മണ്ണ് അവര്‍ക്ക് അയച്ച് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ രണ്ടിന്റെ ദൗത്യത്തിന് മുമ്പാണ് ഇസ്രൊയിലെ ശാസ്ത്രജ്ഞര്‍ നാമക്കല്ലിലെ മണ്ണ് പരിശോധിച്ച് തുടങ്ങിയത്. 50 ടണ്‍ മണ്ണാണ് അയച്ചത്. ഇത് ചന്ദ്രനിലെ മണ്ണിന് സമാനമാണെന്നും അന്‍പഴകന്‍ വ്യക്തമാക്കി. ചാന്ദ്ര ദൗത്യം വിജയകരമാകാന്‍ ഇത് മൂന്നാം തവണയാണ് നാമക്കല്ലില്‍ നിന്ന് മണ്ണ് ഇസ്രൊയിലേക്ക് നല്‍കുന്നത്.
ഈ പരീക്ഷണമാണ് സോഫ്റ്റ് ലാന്‍ഡിംഗിന് അനുകൂലമാണ് അന്തരീക്ഷം ഒരുക്കാന്‍ ഇസ്രൊയെ സഹായിച്ചത്. നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ചാന്ദ്രയാന്റെ മൂന്ന് മിഷനുകളിലും ഭാഗമായിരുന്നു. അതുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും തമിഴ്‌നാടിന് ഇത് അഭിമാനനേട്ടമാണ്.












Click it and Unblock the Notifications