കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ ലൂണാര്‍ ഡോവറിനെ വെല്ലാന്‍ ചന്ദ്രയാന്‍ 2... ലക്ഷ്യം ദക്ഷിണ ധ്രുവം, ഇനി അഞ്ചുനാള്‍!!

Google Oneindia Malayalam News

ദില്ലി: ചാന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പ്പെട്ടതോടെ ഐഎസ്ആര്‍ഒ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇനിയുള്ള ഓരോ ദിവസവും നിര്‍ണായമാണ്. ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 2 ഇറങ്ങുന്ന നേട്ടമാണ് ഇനി മുന്നിലുള്ളത്. ഇത് വലിയ വെല്ലുവിളി. ഇന്ത്യയെ സംബന്ധിച്ച് ബഹിരാകാശ മേഖലയിലെ വലിയൊരു ചുവടു വെപ്പ് കൂടിയാണിത്.

അതേസമയം ബഹിരാകാശ മേഖലയില്‍ ചൈനയുടെ ലൂണാര്‍ ഡോവറിനെ വെല്ലാനുള്ള ഒരുക്കമാണ് ഐഎസ്ആര്‍ഒ മുന്നില്‍ കണ്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക ചടങ്ങ് വരെ ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ നടക്കും. ഉപഗ്രഹത്തിലെ എല്ലാ മേഖലകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുണ്ടെന്നും ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു. നിലവില്‍ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ ദൂരത്തുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോഴുള്ളത്.

ചൈനയെ വെല്ലാന്‍...

ചൈനയെ വെല്ലാന്‍...

ചൈനയുടെ ചന്ദ്ര ദൗത്യമായ യുതു 2 എന്ന ലൂണാര്‍ റോവറാണ് ചന്ദ്രയാന്റെ മുന്നിലുള്ള വെല്ലുവിളി. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ് യുതു. ചന്ദ്രന്റെ അജ്ഞാത മേഖലകളിലേക്കാണ് യുതുവിന്റെ സഞ്ചാരം. ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതും ഇതേ മേഖലയാണ്. ഇത് കണ്ടെത്തുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഐഎസ്ആര്‍ഒ കണ്ടെത്തിയില്ലെങ്കില്‍ ദൗത്യം വിജയകരമാകില്ല.

അതിവേഗത്തിലുള്ള സഞ്ചാരം

അതിവേഗത്തിലുള്ള സഞ്ചാരം

ചാന്ദ്രയാന്‍ 2 ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. അതിവേഗത്തിലാണ് യുതുവിന്റെ സഞ്ചാരം. ദിവസം മൂന്നടി എന്ന തോതിലാണ് സഞ്ചാരം. ഇത് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് തിളങ്ങുന്ന വസ്തുവിനെ കണ്ടെത്തിയെന്നാണ് ചൈന വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ് യുതു എന്ന് ചൈനീസ് സ്‌പേസ് ഏജന്‍സി പറഞ്ഞു.

ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

ചന്ദ്രനിലെ അജ്ഞാത കാര്യങ്ങളെ കുറിച്ചറിയാന്‍ ചാന്ദ്രയാന്‍ ദക്ഷിണ ധ്രുവത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയുടെ ലൂണാര്‍ ലാന്‍ഡറും റോവറുമായ പ്രഗ്യാനും വിക്രമും ഇതിനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കോടാനുകോടി വര്‍ഷങ്ങളായി സൂര്യപ്രകാശം പതിച്ചിട്ടില്ല. ഇവിടെ അന്തരീക്ഷ ബാഷ്പം 230 ഡിഗ്രി സെല്‍ഷ്യസായി കുറയാറുണ്ട്. സൂര്യപ്രകാശം ഇല്ലാത്തത് കൊണ്ട് ദക്ഷിണ ധ്രുവം ചന്ദ്രനിലെ ഏറ്റവും തണുപ്പേറിയ മേഖലയാണ്.

നാസയുടെ കണ്ടെത്തല്‍

നാസയുടെ കണ്ടെത്തല്‍

കഴിഞ്ഞ 1000 വര്‍ഷത്തിനുള്ളില്‍ ചന്ദ്രോപരിതലം നിരന്തരമായി മാറിയിട്ടുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന് പുതിയ വിവരങ്ങള്‍ നല്‍കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ഫോസില്‍ റെക്കോര്‍ഡുകള്‍ക്കായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ഏറ്റവും അപകടം പിടിച്ച മേഖലയായിട്ടാണ് കാണുന്നത്. മുമ്പ് മറ്റൊരു രാജ്യവും ഇവിടെ പര്യവേഷണത്തിന് ശ്രമിച്ചിട്ടില്ല. ഇവിടെ ലാന്‍ഡ് ചെയ്യുക വളരെ അപകടം പിടിച്ച കാര്യമാണ്.

ദിവസങ്ങള്‍ മാത്രം

ദിവസങ്ങള്‍ മാത്രം

സെപ്റ്റംബര്‍ ഏഴിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നത്. അതേസമയം ഇന്ത്യയില്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 60 കുട്ടികള്‍ക്കൊപ്പമാണ് ഇതിന്റെ ദൃശ്യങ്ങള്‍ കാണുക. കര്‍ഷകന്റെ മകളായ റാഷി വര്‍മയ്ക്കും ഈ അപൂര്‍വ നേട്ടമുണ്ടാകും. ഐഎസ്ആര്‍ഒ നടത്തിയ സ്‌പേസ് ക്വിസിലൂടെയാണ് റാഷി വര്‍മ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിലുള്ള സന്തോഷവും ഈ വിദ്യാര്‍ത്ഥി പങ്കുവെക്കുന്നു. തനിക്ക് പഠിച്ച് ഐഎഎസ് ഓഫീസറാകണമെന്നും റാഷി പറഞ്ഞു.

നിര്‍ണായക നിമിഷങ്ങള്‍

നിര്‍ണായക നിമിഷങ്ങള്‍

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ചന്ദ്രോപരിതലത്തില്‍ ചാന്ദ്രയാന്‍ 2 ഇറങ്ങുക. ദക്ഷിണ ധ്രുവത്തില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 14 ഹൈടെക്ക് ഉപകരണങ്ങളാണ് ചന്ദ്രയാനില്‍ ഇതിനായി ഉള്ളത്. നേരത്തെ ചാന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിംഗിനെ 15 മിനുട്ട് നേരത്തെ ഭീകര നിമിഷങ്ങള്‍ എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വിശേഷിപ്പിച്ചത്. അത്തരമൊരു നിര്‍ണായക നിമിഷമാണ് ഇനി വരാനുള്ളത്.

ചന്ദ്രയാന്‍ 2; നിര്‍ണ്ണായക ദൗത്യം വിജയകരം, ഓർബിറ്ററും വിക്രം ലാൻഡറും വേർപെട്ടു

English summary
chandrayan 2 is looking tod do like chinas mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X