കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ്

Google Oneindia Malayalam News

ബെംഗളൂരു: പേടകത്തെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയെന്ന ലക്ഷ്യത്തില്‍ പരാജയപ്പെടുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേലിന്‍റെ ചാന്ദ്ര ദൗത്യം ഇത്തരത്തില്‍ പരാജയപ്പെട്ടിരുന്നു. ചന്ദ്രനില്‍ ഇറക്കുന്നതിന് ഏതാനും കിലോമീറ്ററുകള്‍ക്ക് മുമ്പ് ഇസ്രായേലിന്റെ പേടകമായ ബെറേഷീറ്റിന് സാങ്കേതിതകരാര്‍ സംഭവിക്കുകയും ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീഴുകയുമായിരുന്നു.

ചന്ദ്രയാൻ 2 പദ്ധതി വിജയകരം; നഷ്ടമായത് 5 ശതമാനം മാത്രം, ചന്ദ്രനെ ചുറ്റി ഓർബിറ്റർ, പ്രതീക്ഷചന്ദ്രയാൻ 2 പദ്ധതി വിജയകരം; നഷ്ടമായത് 5 ശതമാനം മാത്രം, ചന്ദ്രനെ ചുറ്റി ഓർബിറ്റർ, പ്രതീക്ഷ

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന് സമാനമായി സോഫ്റ്റ് ലാന്‍ഡിങ്ങായിരുന്നു ഇസ്രായേലും ലക്ഷ്യം വെച്ചിരുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ 100 ദശലക്ഷം ഡോളര്‍ ചെലവഴിച്ചായിരുന്നു ഇസ്രായേല്‍ ബെറേഷീറ്റ് വിക്ഷേപിച്ചത്.

isr

Recommended Video

cmsvideo
എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക് | Oneindia Malayalam

ചന്ദ്രയാന്‍ ദൗത്യത്തില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ നഷ്ടമായത് നിര്‍ണ്ണായകമായ ആവസാന നിമിഷങ്ങളില്‍. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ വരെ എല്ലാം കൃത്യമായി നടന്നെങ്കിലും അതിന് ശേഷം വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാവുകയായിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇതിന് ശേഷമം മാത്രമെ എന്ത്ര സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാവുവെന്നാണ് ഐഎസ്ആര്‍ഐ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്.

ചന്ദ്രയാന്‍ 2; തിരിച്ചടിയില്‍ തളരാന്‍ പാടില്ല, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്: മോദിചന്ദ്രയാന്‍ 2; തിരിച്ചടിയില്‍ തളരാന്‍ പാടില്ല, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്: മോദി

പ്രതിസന്ധികളെ മറികടന്ന് പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പദ്ധതി വിജയകരമായിരുന്നെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ.

English summary
chandrayan 2; Israel’s lander has crashed on the moon’s surface in april
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X