കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രനെ ലക്ഷ്യമിട്ട് ഇന്ത്യന്‍ പദ്ധതികള്‍... താമസിക്കാന്‍ ഇടമുണ്ടാക്കും, മനുഷ്യരെ അയക്കും!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍-2 ജൂലായ് 15 ന് വിക്ഷേപിക്കും. ബരിഹാകാശത്തേക്ക് മനുഷ്യനെ അയക്കുക ഉള്‍പ്പെടെ വന്‍ പദ്ധതികളാണ് ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്.

ചരിത്ര ദൗത്യവുമായി വീണ്ടും ഐഎസ്ആർഒ; ചന്ദ്രയാൻ-2 ജൂലൈ 15ന് കുതിച്ചുയരും, ദൃശ്യങ്ങൾ പുറത്ത് വിട്ടുചരിത്ര ദൗത്യവുമായി വീണ്ടും ഐഎസ്ആർഒ; ചന്ദ്രയാൻ-2 ജൂലൈ 15ന് കുതിച്ചുയരും, ദൃശ്യങ്ങൾ പുറത്ത് വിട്ടു

ചന്ദ്രന്‍, ചൊവ്വ എന്നിവിടങ്ങളില്‍ മനുഷ്യന് ജീവിക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നത് വര്‍ഷങ്ങളായി ശാസ്ത്ര ലോകത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. പലരും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഏറെ മുന്നോട്ട് കൊണ്ടുപോയിക്കഴിഞ്ഞു. ചൊവ്വയിലേക്കുള്ള വണ്‍വേ യാത്രയുമായി സ്‌പേസ് എക്‌സ് ഇപ്പോള്‍ തന്നെ രംഗത്തുണ്ട്.

chandrayaan

എന്തായാലും ഇന്ത്യയ്ക്ക് മുന്നില്‍ ഇപ്പോഴുള്ളത് വന്‍ പദ്ധതികള്‍ തന്നെയാണ്. ചാന്ദ്രയാന്‍- 2 ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്കാണ് മുതിരുന്നത് എന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കുന്നത്. അതില്‍, ചന്ദ്രനില്‍ ആവാസ വ്യവസ്ഥ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ളവ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനെ കുറിച്ചും ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്.

ചന്ദ്രനില്‍ ഇത്തരം ആവാസ വ്യവസ്ഥകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് അമേരിക്കയും യൂറോപ്പും ചൈനയും എല്ലാം നേരത്തേ തന്നെ പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തില്‍ ചന്ദ്രനെ ഒരു ഇടത്താവളം ആക്കി മാറ്റുന്നതിനെ കുറിച്ചും ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Chandrayaan 2 : ISRO planning to build habitat in Moon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X