കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാന്ദ്രയാൻ 2 വിന്റെ വിക്ഷേപണം മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്, നിർണായകമായി ലോഞ്ച് വിൻഡോ

Google Oneindia Malayalam News

Recommended Video

cmsvideo
സ്വപ്‌ന ദൗത്യത്തിനായി ഇനിയും കാത്തിരിക്കണം

ശ്രീഹരിക്കോട്ട: മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ചാന്ദ്രയാൻ 2 വിന്റെ വിക്ഷേപണം മാറ്റിവെച്ചു. 56 മിനിറ്റും 24 സെക്കന്റും മാത്രം ബാക്കി നിൽക്കെയാണ് വിക്ഷേപണം മാറ്റി വയ്ക്കുന്നതായി ഐഎസ്ആർഒ ട്വീറ്റ് ചെയ്യുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

എന്തുകൊണ്ടാണ് എല്ലാവരും ചന്ദ്രനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്? ശാസ്ത്രം നൽകുന്ന ഉത്തരമിതാ.. എന്തുകൊണ്ടാണ് എല്ലാവരും ചന്ദ്രനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്? ശാസ്ത്രം നൽകുന്ന ഉത്തരമിതാ..

തിങ്കളാഴ്ച പുലർച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചാന്ദ്രയാൻ 2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച രാവിലെ 6.51ന് 20 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു. വിക്ഷേപണ വാഹനമായ ജിഎസ്എൽവിയിൽ ചില സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ചാണ് ചാന്ദ്രയാൻ വിക്ഷേപിക്കാനിരുന്നത്.

chandrayan

കഴിഞ്ഞ വർഷം ജിഎസ്എൽവിയുടെ തകരാർ മൂലം ഐഎസ്ആർഒയ്ക്ക് വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. തകരാറുകൾ പരിഹരിച്ച് രണ്ട് ദിവസനത്തിനകം വീണ്ടും വിക്ഷേപണം നടത്തുകയായിരുന്നു. ചാന്ദ്രയാൻ പോലെയുള്ള നിർണായക ദൗത്യത്തിൽ ലോഞ്ച് വിൻഡോ വളരെ നിർണായകമാണ്. പ്രതീക്ഷിക്കുന്ന ഫലം കിട്ടാൻ ഒരു നിശ്ചിത സമയത്തിനുള്ളിൽ വിക്ഷേപണം നടത്തേണ്ടി വരും. ഈ സമയപരിധിയാണ്ലോഞ്ച് വിൻഡോ.

ചാന്ദ്രയാൻ 2വിന്റെ കാര്യത്തിൽ ജൂലൈ 16ന് 2.52നാണ് അടുത്ത ലോഞ്ച് വിൻഡോ. പക്ഷെ ഇത് 16 സെക്കൻറ് മാത്രമെ നീണ്ടുനിക്കുകയുള്ളു. ഇതിന് ശേഷം ലോഞ്ച് വിൻഡോയുടെ സമയപരിധി കുറഞ്ഞുവരും. അടുത്ത 2-3 ദിവസത്തിനുള്ളിൽ വിക്ഷേപണം നടന്നില്ലെങ്കിൽ ലോഞ്ച് വിൻഡോ ഒരു മിനിറ്റിലേക്ക് ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ വിക്ഷേപണം നടന്നില്ലെങ്കിൽ ഇനി 7 മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

English summary
Chandrayan 2 launch is cancelled, Launch window is crucial for next launch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X