കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ചാന്ദ്രയാന്‍ 2, നോര്‍ത്ത് പോളിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. നിലവില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്ത് കൊണ്ടിരിക്കുകയാണ് ചാന്ദ്രയാന്‍. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇത് പകര്‍ത്തിയിരിക്കുന്നത്. ചന്ദ്രനില്‍ പലതും ഇടിച്ചിറങ്ങിയത് കൊണ്ട് വിള്ളലുണ്ടായെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഉല്‍ക്കകളോ ഛിന്നഗ്രഹങ്ങളോ ചന്ദ്രനിലോ അതിന്റെ ഉപഗ്രഹത്തിലോ ഇടിച്ചിറങ്ങുമ്പോഴാണ് വിള്ളലുകള്‍ ഉണ്ടാവുക.

1

ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങള്‍ തെളിയിക്കുന്നത് നിരവധി തവണ പല മാറ്റങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നാണ്. ചന്ദ്രന്റെ പശ്ചിമ ഭാഗങ്ങളാണ് ചാന്ദ്രയാന്‍ 2 ഒപ്പിയെടുത്തത്. ചന്ദ്രന്റെ ഏറ്റവും തണുപ്പേറിയ മേഖലയാണ് ഇത്. ജാക്‌സണ്‍ ക്രേറ്റര്‍, മിത്രാ ക്രേറ്റര്‍, സോമര്‍ഫെല്‍ഡ് ക്രേറ്റര്‍, റോഷ്‌ഡെസ്‌റ്റ്വെന്‍സ്‌കി ക്രേറ്റര്‍ അടക്കമുള്ള ഭാഗങ്ങളുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്.

ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 4375 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചന്ദ്രന്റെ 118 കിലോ മീറ്റര്‍ അടുത്ത് വരെ ചാന്ദ്രയാന്‍ 2 എത്തുമെന്നാണ് പ്രതീക്ഷ. അടുത്ത കുറച്ച് ദിവസങ്ങളില്‍ ചന്ദ്രനുമായുള്ള അകലം ചാന്ദ്രയാന്‍ 2 കുറച്ച് വരുമെന്നാണ് കരുതുന്നത്. ലാന്‍ഡര്‍ വിക്രം സെപ്റ്റംബര്‍ രണ്ടിന് ഉപഗ്രഹത്തില്‍ നിന്ന് വേര്‍പ്പെട്ടത് സ്വന്തം ഭ്രമണപഥത്തിലേക്ക് മാറും. ഇത് ചന്ദ്രനും ചുറ്റും കറങ്ങും.

സെപ്റ്റംബര്‍ ആറിന് ലാന്‍ഡര്‍ വിക്രം ചന്ദ്രനില്‍ പരിശോധന തുടങ്ങും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇത് എത്തുക. ഇവിടെ പ്രഗ്യാന്‍ എന്ന് പേരുള്ള റോവറുണ്ട്. ഇത് 14 ദിവസത്തോളം ചന്ദ്രനെ പ്രദക്ഷിണം വെക്കുന്നതിന് വിക്രം സഹായിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്ത ഏക രാജ്യമായിരിക്കുകയാണ് ഇതിലൂടെ ഇന്ത്യ. ദക്ഷിണ ധ്രുവത്തില്‍ കോടാനുകോടി വര്‍ഷങ്ങളായി സൂര്യപ്രകാശം തട്ടിയിട്ടില്ല. അതുകൊണ്ട് ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്.

യെഡ്ഡിയൂരപ്പ സര്‍ക്കാരിന് ഭാവിയില്ല,.... ഒരു വര്‍ഷത്തിനുള്ളില്‍ വീഴും, പ്രവചിച്ച് സിദ്ധരാമയ്യ!!യെഡ്ഡിയൂരപ്പ സര്‍ക്കാരിന് ഭാവിയില്ല,.... ഒരു വര്‍ഷത്തിനുള്ളില്‍ വീഴും, പ്രവചിച്ച് സിദ്ധരാമയ്യ!!

English summary
chandrayan 2 maps lunar surface
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X