കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരച്ചിലടക്കാനാവാതെ ഇസ്രോ ചെയര്‍മാന്‍; കെട്ടിപിടിച്ച് ആശ്വസിപ്പിച് മോദി, വികാരനിര്‍ഭരമായ നിമിഷങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ISRO ചെയര്‍മാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് മോദി | Oneindia Malayalam`

ബെംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിലെ നിര്‍ണ്ണായക ഘട്ടമായ വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതില്‍ ദുഃഖിതനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 8 മണിക്ക് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത മടങ്ങുമ്പോഴായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ ഉണ്ടായത്.

സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ്സോഫ്റ്റ് ലാന്‍ഡിങില്‍ ഇന്ത്യക്ക് മുന്നെ തിരിച്ചടിയേറ്റ് ഇസ്രായേല്‍, തകര്‍ന്നുവീണത് ബെറേഷീറ്റ്

നിറകണ്ണുകളോടെ തന്നെ യാത്രയാക്കാനെത്തിയെ കെ ശിവനെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി ഏറെ നേരം പുറത്ത് തട്ടി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയായിരുന്നു ഐസ്ആര്‍ഒ കേന്ദ്രത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഐഎസ്ആര്‍ഒയെക്കുറിച്ച് അഭിമാനമുണ്ടെന്നും ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 modis

നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. തിരിച്ചടിയില്‍ തളരാന്‍ പാടില്ല. ഏറ്റവും മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ലക്ഷ്യത്തിന് തൊട്ടരികില്‍ വരേയെത്തി. ചന്ദനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാന്‍ നമുക്ക് സാധിച്ചു. പരിശ്രമങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു.

വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്

ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റി സ‍ഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പദ്ധതി പരാജയമാരിയിരുനെന്ന് പറയാന്‍ കഴിയില്ല. രാജ്യത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞു. പദ്ധതി തുടരുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നേരത്തെ വിക്രംലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ കിട്ടാതായപ്പോള്‍ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ഉണ്ടായിരുന്ന മോദി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

English summary
chandrayan 2; narendra modi hugged and consoled isro chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X