കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാൻ രണ്ട് കുതിക്കുന്നു; ഭ്രമണപദം വീണ്ടും ഉയർത്തി; അവസാന ഘട്ടം ഓഗസ്റ്റ് ആറിന്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 പേടകത്തിന്റെ ഭ്രമണപദം വീണ്ടും വിജയകരമായി ഉയർത്തി. നാലാം തവണമാണ് ഭ്രമണപദം ഉയർത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.27നാണ് ചാന്ദ്രയാൻ രണ്ടിന്റെ ഭ്രമണപദം ഉയർത്തുന്നത്. 277 X 89,472 കിലോമീറ്റർ വരുന്ന ഭ്രമണപദത്തിലേക്കാണ് ചാന്ദ്രയാൻ 2 ഉയർത്തിയത്. 646 സെക്കന്റ് നീണ്ടുനിന്ന ജ്വലന പ്രക്രിയയിലൂടെയാണ് ഭ്രമണപദം ഉയർത്തിയതെന്ന് ഐസ്ആർഒ അറിയിച്ചു.

കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!!കര്‍ണാടകത്തില്‍ മന്ത്രിസഭയായില്ല.... മുതിര്‍ന്നവരെ തഴയാനാവാതെ യെഡ്ഡിയൂരപ്പ!!

അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപദം ഉയർത്തൽ ഓഗസ്റ്റ് ആറ് ചൊവ്വാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30നും 3.30നും ഇടയ്ക്കാണ് ഈ പ്രക്രിയ നടക്കുക. ഈ മാസം 14നാണ് ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപദം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക. കഴിഞ്ഞ ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നും വിജയകരമായി വിക്ഷേപിക്കുന്നത്. ഏകദേശം 978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചെലവ്.

chandrayan

ഓര്‍ബിറ്റര്‍ , ലാന്‍ഡര്‍ 'വിക്രം' റോവര്‍ 'പ്രജ്ഞാന്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ചന്ദ്രയാന്‍ -2 എന്ന ബഹിരാകാശ പേടകത്തില്‍ അടങ്ങിയിരിക്കുന്നത്. ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് നിഗമനം. പേടകം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

English summary
Chandrayan 2 orbit succesfully raised to fourth level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X