ചന്ദ്രയാന്‍ 2; നിര്‍ണ്ണായക ദൗത്യം വിജയകരം, ഓർബിറ്ററും വിക്രം ലാൻഡറും വേർപെട്ടു
ബെംഗളൂരു: ചരിത്ര നേട്ടത്തിലേക്കുള്ള പ്രയാണത്തില്‍ ഒരു നിര്‍ണ്ണായ ഘട്ടം കൂടി പിന്നിട്ട് ചന്ദ്രയാന്‍ 2. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വിജയകരമായി വേര്‍പെട്ടു. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെയായിരിക്കും ഈ വേര്‍പിരിയല്‍. ഉച്ചയ്ക്ക് 1.15നായിരുന്നു ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടത്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവത്തിക്കുന്നുണ്ടെന്ന് ഐഎസ്ഐര്‍ഒ അറിയിച്ചു.
ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരത്തുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോഴുള്ളത്. വിക്രം ലാന്‍ഡറുമായി വേര്‍പിരിഞ്ഞ ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തന്നെ തുടരും. ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും. വിക്രം ലാൻഡർ ഇനി വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും.

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍ -2 ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍ -2 ദൗത്യത്തില്‍ ഒരു ഭ്രമണപഥം, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഗ്രഹത്തിന്റെ ബാഹ്യ അന്തരീക്ഷം പഠിച്ച് ഭ്രമണപഥം ഒരു വര്‍ഷത്തോളം ചന്ദ്രനെ ചുറ്റും.
റോവര്‍, ചന്ദ്ര ദക്ഷിണധ്രുവത്തിനടുത്തുള്ള സ്ഥലത്ത് 14 ഭൗമദിനങ്ങള്‍ ചുറ്റിക്കറങ്ങി ഉപരിതലവും ഉപ-ഉപരിതല പരീക്ഷണങ്ങളും നടത്തും. ചന്ദ്രയാന്‍ -2 ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നതോടെ ലോകത്തിലെ നാലാമത്തെ രാജ്യമായും ചാന്ദ ദക്ഷിണധ്രുവ മേഖലയില്‍ 'സോഫ്റ്റ് ലാന്‍ഡിംഗ്' നടത്തുന്ന ലോകത്തിലെ ഏക രാജ്യമായും ഇന്ത്യ മാറും.












Click it and Unblock the Notifications