ചാന്ദ്രയാന്‍-3 വിക്ഷേപണം തത്സമയം കാണാം, ക്ഷണിച്ച് ഐഎസ്ആര്‍ഒ; കാണാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി ചാന്ദ്രയാന്‍-3 ജൂലായ് 14ന് ഔദ്യോഗികമായി വിക്ഷേപിക്കുകയാണ്. എന്നാല്‍ ഈ ചരിത്ര മുഹൂര്‍ത്തം തത്സമയം കാണാന്‍ ആഗ്രഹമുണ്ടോ? എങ്കിലിതാ ആ ആഗ്രഹം നടക്കാന്‍ പോവുകയാണ്. ഐഎസ്ആര്‍ഒ ഇന്ത്യന്‍ പൗരന്‍മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗ്യാലറിയില്‍ നിന്ന് ആളുകള്‍ക്ക് ഈ വിക്ഷേപണം കാണാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
മനോഹരമായ ഒരു കാഴ്ച്ചാ അനുഭവത്തിന് lvg.shar.gov.in/VSCREGISTRAT-IO എന്ന വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്താലും മതി. സ്‌റ്റേഡിയത്തിന്റെ ആകൃതിയിലുള്ള ലോഞ്ച് വ്യൂ ഗ്യാലറിയില്‍ 5000 പേര്‍ക്ക് വരെ വിക്ഷേപണം കാണാം.ശ്രീഹരിക്കോട്ട റേഞ്ചിലെ രണ്ട് ലോഞ്ച് പാഡിലേക്കും തടസ്സങ്ങളില്ലാത്ത കാഴ്ച്ചാനുഭവം സമ്മാനിക്കാന്‍ ഈ ലോഞ്ച് പാഡിന് സാധിക്കും. ബൈനോക്കുലറുകളോ, ടെലസ്‌കോപ്പോ, പോലുള്ള ഉപകരണങ്ങളൊന്നുമില്ലാതെ തന്നെ നമുക്ക് ഇവ നേരിട്ട് കാണാനാവും.

ഗ്യാലറിയില്‍ നിന്ന് ലോഞ്ച് പാഡിലേക്കുള്ള കാഴ്ച്ച ആ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ലോഞ്ചറിന്റെയും സാറ്റലൈറ്റുകളുടെയും വിവരങ്ങള്‍ ദൃശ്യരൂപത്തില്‍ വിശദീകരിക്കാന്‍ വലിയ സ്‌ക്രീനുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്‌ക്രീനിലൂടെ ലോഞ്ചിംഗിന് മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ചാന്ദ്രയാന്‍-3, ലോഞ്ചിംഗ്, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം വിശദീകരിച്ച് തരും.
ശ്രീഹരിക്കോട്ടയില്‍ നിര്‍ണായക കാഴ്ച്ചകളും ഒരുക്കിയിട്ടുണ്ട്. റോക്കറ്റ് ഗാര്‍ഡനാണ് ഇതില്‍ പ്രധാന ആകര്‍ഷണം. ഇവിടെ ലോഞ്ച് വെഹിക്കിളുകളുടെ പ്രദര്‍ശനമുണ്ടാവുക. ഇവിടത്തെ പുല്‍ത്തകിടികളിലും പ്രത്യേക സജ്ജീകരണമുണ്ടാവും. ഇതിനൊപ്പം തന്നെയാണ് ലോഞ്ച് വ്യൂ ഗ്യാലറിയും സജ്ജമാക്കി നിര്‍ത്തുക. സ്‌പേസ് മ്യൂസിയവും കാഴ്ച്ചക്കാര്‍ക്കായി ഐഎസ്ആര്‍ഒയുടെ ചരിത്രം പറയും. സ്‌പേസ് ഏജന്‍സിയുടെ തുടക്കം മുതലുള്ള കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആറ് സെക്ഷനുകളിലായിട്ടാണ് ഐഎസ്ആര്‍ഒയുടെ വളര്‍ച്ച കാണിക്കുക. ചരിത്രം, ടെക്‌നോളജി, ഭാവി എന്നീ കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീഹരിക്കോട്ടയില്‍ ലോഞ്ചിംഗ് കാണാന്‍ നേരിട്ട് എത്തുകയാണെങ്കില്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തുടങ്ങിയ തിരിച്ചറിയല്‍ രേഖകളിലൊന്ന് കൈയ്യില്‍ കരുതുക. നിങ്ങള്‍ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, മറ്റ് വ്യക്തി വിവരങ്ങള്‍ എന്നിവ ഇവിടെ നല്‍കണം. അതേസമയം നേരിട്ട് പോകാത്തവര്‍ക്ക് ലൈവ് സ്ട്രീമിംഗ് ലഭ്യമാകും. ഐഎസ്ആര്‍ഒയുടെ https://www.youtube.com/@isroofficial5866 എന്ന യുട്യൂബ് ചാനല്‍ സന്ദര്‍ശിച്ചാല്‍ ലൈവ് സ്ട്രീമിംഗ് കാണാനാവും. ഇനി ടിവിയിലാണെങ്കില്‍ ദൂരദര്‍ശനില്‍ സംപ്രേഷണവും ഉണ്ട്. ജൂലായ് 14ന് ഉച്ചയ്ക്ക് 2.35നാണ് ലോഞ്ചിംഗ്.












Click it and Unblock the Notifications