മോദി സർക്കാർ ചരിത്രം മാറ്റുന്നു!! യുപിയിലെ മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി!!
പ്രതിക്ഷ പാര്‍ട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് രംഗത്തെത്തി. സ്റ്റേഷന്റെ പേര് മുഗള്‍ വംശജരുടെ പേരില്‍ തന്നെ വേണമെന്നുള്ള വാശി അംഗീകരിക്കാനാവില്ലെന്നു അദ്ദേഹം പറഞ
ദില്ലി: യുപിയിലെ പ്രശസ്തമായ മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ദീന്‍ ദയാല്‍ ഉപാധ്യായ് എന്നാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബിജെപി രാജ്യ ചരിത്രം മാറ്റി എഴുതാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ് എന്നാക്കാൻ യോഗി സർക്കാർ കേന്ദ്രത്തിനോട് അനുമതി ചോദിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ച സര്‍ക്കാര്‍ സ്റ്റേഷന്റെ പേര് മാറ്റാന്‍ യോഗി സര്‍ക്കാരിന് അനുമതി നല്‍കിയത്.

വിഷയത്തില്‍ സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ രാജ്യസഭയില്‍ രൂക്ഷ വിമർശമനം ഉന്നയിച്ചിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള സ്റ്റേഷന്റെ പേര് മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നരേഷ് രാജ്യസഭയില്‍ പറഞ്ഞു. ഇങ്ങനെ പോകുകയാണെങ്കില്‍ ബിജെപി സർക്കാർ രാജ്യ തലസ്ഥാനമായ ദില്ലിയുടെ പേരും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ബിഎസ്പിയും വിഷയത്തില്‍ പ്രതിഷേധിച്ചു.
വിഷയത്തില്‍ പ്രതിക്ഷ പാര്‍ട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് രംഗത്തെത്തി. സ്റ്റേഷന്റെ പേര് മുഗള്‍ വംശജരുടെ പേരില്‍ തന്നെ വേണമെന്നുള്ള വാശി അംഗീകരിക്കാനാവില്ലെന്നു അദ്ദേഹം പറഞ്ഞു. തുടർന്ന് ദീന്‍ ദയാല്‍ ഉപാധ്യയുടെ പ്രാധാന്യത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തോട് അദ്ദേഹം ഒരു വലിയ ചരിത്രകാരനും ചിന്തകനുമായിരുന്നെന്ന് അബ്ബാസ് പറഞ്ഞു.












Click it and Unblock the Notifications