കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ 5 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യന്‍ ആരോഗ്യ മേഖലയില്‍ വന്ന മാറ്റം... നവജാത ശിശുക്കളുടെ മരണം മുതൽ വന്ധ്യംകരണം വരെ... സ്വകാര്യ മേഖലയിലും പുരോഗതിയില്ല!!

Google Oneindia Malayalam News

ദില്ലി: ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് മാസം നടത്തിയ പ്രസംഗത്തിലെ 24 വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് പ്രതിരോധ മേഖലയെ കുറിച്ചായിരുന്നു. 21ാം സ്ഥാനത്തായിരുന്നും ആരോഗ്യം.

<strong>ഈ സ്ത്രീ പീഡനകന്റെ ഇന്നോവയിലായിരുന്നു ജലീലിന്റെ വിനോദയാത്രകൾ, ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്</strong>ഈ സ്ത്രീ പീഡനകന്റെ ഇന്നോവയിലായിരുന്നു ജലീലിന്റെ വിനോദയാത്രകൾ, ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്

എന്നാല്‍, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയില്‍ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമാണ് തൊഴിലവസരങ്ങള്‍ക്ക് ശേഷം രാജ്യത്തെ പ്രധാനപ്പെട്ട രണ്ടാമത്തെ പ്രശ്‌നം. ശുചിത്വത്തെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന പ്രധാന കാരണമായ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതാണ് മൂന്നാമത്തെ പ്രശ്‌നം.

ആരോഗ്യ മേഖലയിൽ കുറഞ്ഞ പ്രകടനം

ആരോഗ്യ മേഖലയിൽ കുറഞ്ഞ പ്രകടനം

വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതും ബിജെപിയുടെ വാഗ്ദാനങ്ങളും തമ്മില്‍ വളരെ വലിയ വിയോജിപ്പുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ നേരത്തെ ഇങ്ങനെയായിരുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആരോഗ്യ സംരക്ഷണം ബിജെപിയുടെ നയത്തിലും നിയമ നിര്‍മാണത്തിലും പ്രധാനപ്പെട്ട വിഷയമായിരുന്നു. പക്ഷേ മറ്റ് സാമൂഹ്യ മേഖലകളെ നോക്കുമ്പോള്‍ കുറഞ്ഞ പ്രകടനമാണ് ഉണ്ടായത്. എന്നിരുന്നാലും, പാര്‍ട്ടിയിലെ ഏറ്റവും പ്രചരണമേറിയ പദ്ധതികള്‍ ആരോഗ്യപരിപാടി അല്ലാത്തവ ആയിരുന്നു. സ്വച്ഛ് ഭാരത് മിഷന്‍, ഉജജ്വാല സ്‌കീം, ജന്‍ ഔഷധി പദ്ധതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ആരോഗ്യ പരിരക്ഷയെ സംബന്ധിച്ച് ഈ പദ്ധതികള്‍ ഒന്നും തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ അല്ലായിരുന്നു.

ശക്തിപ്പെടുത്തിയത് ബിജെപി

ശക്തിപ്പെടുത്തിയത് ബിജെപി

ഈ പദ്ധതികളെല്ലാം തന്നെ ആരംഭിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെങ്കിലും ബിജെപിയാണ് ശക്തിപ്പെടുത്തിയത്. മോദി സര്‍ക്കാരിന്റെ പ്രാരംഭ വര്‍ഷങ്ങളില്‍ ആരോഗ്യം അവഗണിക്കപ്പെട്ടിരുന്നുവെങ്കിലും അതിനുശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആരോഗ്യ പദ്ധതികള്‍ക്ക് ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആയിട്ടുണ്ട്. 2014, 2015, 2016 വര്‍ഷങ്ങളിലെ ബജറ്റ് പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നത് മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ലെന്നാണ്.

ഒന്നും ലക്ഷ്യം കണ്ടില്ല

ഒന്നും ലക്ഷ്യം കണ്ടില്ല

2017ലെ ബജറ്റില്‍ ഫൈലൈറിയയും കാലാ അസറും തുടച്ചു നീക്കുമെന്നും കുഷ്ഠ രോഗം 2018ല്‍ നിര്‍മാര്‍ജനം ചെയ്യുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇപയൊന്നും ലക്ഷ്യം കണ്ടില്ല. 2010ഓടെ മീസില്‍സും 2015ഓടെ ടിബിയും ഇല്ലാതാക്കുമെന്നും കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ആരംഭിച്ചത് പോലുമില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി 2018 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ആയുഷ് ഭാരതിനായി ഇത്തവണത്തെ ബജറ്റില്‍ നീക്കി വെച്ചത് 6,400 കോടി രൂപയാണ്.

ആദ്യ പ്രതിസന്ധി

ആദ്യ പ്രതിസന്ധി

ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢില്‍ അനധികൃത വന്ധ്യംകരണത്തിന് ശേഷം നടന്ന മരണങ്ങളാണ് മോദി സര്‍ക്കാര്‍ നേരിടേണ്ടി വന്ന ആദ്യ പ്രതിസന്ധി. 2014 നവംബറില്‍ 13 സ്ത്രീകളാണ് ഹെല്‍ത്ത് ക്യാമ്പില്‍ മരിച്ചത്. വെറും 6 മണിക്കൂറിനിടെ 83 വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടന്നത്. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചതും വ്യാജ മരുന്നുകള്‍ നല്‍കിയതുമാണ് മരണത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പക്ഷേ മരിച്ചവരുടെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. വിചാരണ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ ഓഫീസര്‍ ആര്‍ കെ ഗുപ്ത കുറ്റവിമുക്തനായി. സ്വകാര്യ ഫാര്‍മസിയുടെ ഉടമ ജയിലിലുമായി.

കുറ്റമറ്റ രീതിയിലെ വന്ധ്യംകരണം

കുറ്റമറ്റ രീതിയിലെ വന്ധ്യംകരണം

കുറ്റമറ്റ രീതിയിലെ വന്ധ്യംകരണം ഇന്ത്യയില്‍ ഇപ്പോഴുമില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍എഫ്എച്ച്എസ് 2014-2016 പ്രകാരം 35.7 ശതമാനം സ്ത്രീകള്‍ വന്ധ്യംകരണത്തിന് വിധേയരായി. പത്ത് വര്‍ഷമായി ഇത് മാറ്റമില്ലാതെ തുടരുകയാണ്. പുരുഷന്മാരുടെ വന്ധ്യംകരണ കണക്കുകള്‍ 2015-2016ല്‍ ഒരു ശതമാനത്തില്‍ നിന്ന് 0.3 ശതമാനമായി കുറഞ്ഞു. ആര്‍ത്തവം കാരണം ജോലി ലഭിക്കാത്തതിനാല്‍ കര്‍ഷക സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നുവെന്ന് വാര്‍ത്ത ഈയിടെയാണ് പുറത്തു വന്നത്.

നവജാത ശിശുക്കളുടെ മരണം

നവജാത ശിശുക്കളുടെ മരണം

മറ്റൊരു പ്രധാന ദുരന്ത വാര്‍ത്ത പുറത്ത് വന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണ്. 2017 ആഗസ്റ്റില്‍ ഖൊരക്ക്പൂറിലെ ബി ആര്‍ ഡി എം മെഡിക്കല്‍ കോളേജില്‍ 23 നവജാത ശിശുക്കളാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. എന്നാല്‍ യുപി സര്‍ക്കാര്‍ ഇത് നിഷേധിച്ചു. മരണങ്ങള്‍ നടന്നത് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ അല്ല മറിച്ച് ഈ പ്രദേശത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന മസ്തിഷ്‌ക ജ്വരമാണ് കാരണമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഉണ്ടായത് ഓക്‌സിജന്റെ കുറവല്ല മറിച്ച് വിതരണത്തില്‍ ചെറിയ തടസ്സമുണ്ടായെന്നാണ് യുപി ആരോഗ്യ മന്ത്രി പറയുന്നത്.

ആരും ശിക്ഷിക്കപ്പെട്ടില്ല

ആരും ശിക്ഷിക്കപ്പെട്ടില്ല

എല്ലാ മരണങ്ങളും 'സ്വാഭാവികം' ആണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ സാധ്യതയാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഓക്‌സിജന്‍ ലഭ്യത കുറവാണെന്നും വിതരണക്കാര്‍ക്ക് 63 ലക്ഷം രൂപ നല്‍കാനുണ്ടെന്നും കാണിച്ച് മുപ്പതോളം കത്തുകള്‍ സര്‍ക്കാരിന് ആശുപത്രി അധികാരികള്‍ അയച്ചിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ ഇത് പാടേ അവഗണിച്ചു. ചത്തീസ്ഗഡിലെ കേസ് പോലെ യുപി സര്‍ക്കാരും നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല.

സ്വകാര്യ ആശുപത്രിയും കണക്ക്...

സ്വകാര്യ ആശുപത്രിയും കണക്ക്...

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യ ആശുപത്രികളിലെ ചികിത്സയിലെ അശ്രദ്ധയെ കുറിച്ചും കൂടിയ ചികിത്സാ നിരക്കിനെ കുറിച്ചും നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017 സെപ്തംബറില്‍ ഏഴു വയസ്സുകാരിയായ ആദി സിംഗ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചു. ചികിത്സാ പിഴവാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസിന് നല്ല മാധ്യമ ശ്രദ്ധ ലഭിച്ചെങ്കിലും ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചു.

എഫ്ഐആർ പോലും ഫയൽ ചെയ്തില്ല

എഫ്ഐആർ പോലും ഫയൽ ചെയ്തില്ല

2017 നവംബറില്‍ മറ്റൊരു ഏഴു വയസ്സുകാരിയും ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ഈ കുടുംബം സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതായിരുന്നതിനല്‍ കേസില്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്യാനായില്ല. കേസില്‍ ഒഴിവാക്കാന്‍ മേദാന്ത ആശുപത്രി അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തിന് പണം നല്‍കി.

ജീവനുള്ള നവജാത ശിശുവിനെ ബാഗിലാക്കി

ജീവനുള്ള നവജാത ശിശുവിനെ ബാഗിലാക്കി

2017 നവംബറില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം വെളിച്ചത്തു വന്നു. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. പക്ഷേ ഒരു കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ച കുഞ്ഞിനെ പ്ലാസ്റ്റിക്ക് ബാഗിലാക്കി കുടുംബം നല്‍കിയെങ്കിലും അതിന് ജീവനുണ്ടായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ദല്‍ഹി മെഡിക്കല്‍ കൗണ്‍സില്‍ കേസില്‍ പിഴവുകള്‍ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആശുപത്രി ഭാഗികമായി അടച്ചിട്ടു.

അഴിമതിയുടെ വേരുകള്‍

അഴിമതിയുടെ വേരുകള്‍

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ പിഴവ് വന്നതിന് ഒരു കാരണമേയുള്ളു, മെഡിക്കല്‍ കോളജുകള്‍. 2017ലാണ് മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട് പ്രധാന അഴിമതി കേസ് നീതിന്യായ വ്യവസ്ഥയെ പിടിച്ചു കുലുക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പോലും കേസില്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

മെഡിക്കല്‍ കോളജ് കുംഭകോണം

മെഡിക്കല്‍ കോളജ് കുംഭകോണം

2017ല്‍ ഒഡിഷ ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയടക്കമുള്ളവര്‍ക്കെതിരെ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പുതിയൊരു മെഡിക്കല്‍ കോളജ് അനുമതിക്കായി നിയമവിരുദ്ധമായി അനുമതി നല്‍കിയെന്നായിരുന്നു കേസ്. മുന്‍ ജസ്റ്റിസ് ഐ.എം. ഖുദുഷ്യിയെ അടക്കം കേസില്‍ അറസ്റ്റ് ചെയ്തു. ഇതിനിടെ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും കണ്ടെത്തി. മൂന്നാമത്തെ കേസില്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.എന്‍. ശുക്ലയ്ക്ക് മെഡിക്കല്‍ കോളജ് കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ഒരു അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.

English summary
Change in Indian healthcare in the five years of Modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X