കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ഭരണപ്രതിസന്ധി; പരീക്കറെ മാറ്റണമെന്ന് മന്ത്രി, ബിജെപി കുടുങ്ങി!! സഖ്യകക്ഷികള്‍ പിന്‍മാറും

Google Oneindia Malayalam News

പനാജി: അസുഖ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മാറ്റണമെന്ന് ബിജെപിക്കുള്ളില്‍ ആവശ്യം ശക്തമാകുന്നു. സര്‍ക്കാര്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി പരീക്കറെ മുഖ്യമന്ത്രി സ്ഥആനത്ത് നിന്ന് മാറ്റാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് രണ്ട് പ്രാദേശിക കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്കറെ മാറ്റിയാല്‍ ഗോവയിലെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് ബിജെപി കേന്ദ്രനേതാക്കളുടെ ആശങ്ക. ഈ സാഹചര്യം നിലനില്‍ക്കവെയാണ് പരീക്കറെ മാറ്റണമെന്ന് ബിജെപി നേതാക്കള്‍ തന്നെ ആവശ്യമുന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. ഗോവ ബിജെപി കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം വേണമെന്ന കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

പരീക്കറെങ്കില്‍ ഓകെ

പരീക്കറെങ്കില്‍ ഓകെ

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദവിയില്‍ ഉണ്ടെങ്കില്‍ മാത്രമേ പിന്തുണ നല്‍കുകയുള്ളൂവെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെ നിലപാട്. മൂന്ന് സീറ്റ് വീതമുള്ള രണ്ട് പാര്‍ട്ടികളുടെ പിന്തുണയിലാണ് ഗോവയില്‍ ബിജെപിയുടെ ഭരണം. പരീക്കറെ മാറ്റിയാല്‍ ഇവര്‍ പിന്തുണ പിന്‍വലിക്കും. അതോടെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്യും.

 പരീക്കറുടെ അവസ്ഥ

പരീക്കറുടെ അവസ്ഥ

സര്‍ക്കാര്‍ നിലനില്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബിജെപി പരീക്കറെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റാത്തത്. പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച പരീക്കര്‍ ഈ വര്‍ഷം ആദ്യം മുതല്‍ ചികില്‍സയിലാണ്. ആദ്യം ഗോവയിലും പിന്നീട് മുംബൈയിലും ആശുപത്രികളില്‍ ചികില്‍സയിലായിരുന്നെങ്കിലും ശേഷം അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയി. തിരിച്ചെത്തി ദില്ലിയിലെ എയിംസിലായിരുന്നു.

 ഭരണം ഇങ്ങനെ

ഭരണം ഇങ്ങനെ

ഇപ്പോള്‍ ഗോവയില്‍ അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നില്ല. പനാജിയിലെ സ്വകാര്യ വസതിയിലാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതുവരെ വന്നിട്ടില്ല. മറ്റു മന്ത്രിമാര്‍ അദ്ദേഹത്തെ കാണാന്‍ വീട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്. പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

 പാര്‍ട്ടിയിലും ഭിന്നത

പാര്‍ട്ടിയിലും ഭിന്നത

പരീക്കറുടെ അസാന്നിധ്യം ബിജെപിയെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. അതിനിടെ സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്. സംസ്ഥാന അധ്യക്ഷന്‍ രാജിവയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പര്‍സേക്കര്‍ ആവശ്യപ്പെട്ടത് മിക്ക നേതാക്കളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രചാരണം

കോണ്‍ഗ്രസ് പ്രചാരണം

മുഖ്യമന്ത്രി എവിടെ എന്ന് ചോദിച്ച് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത് 'മുഖ്യമന്ത്രി മരിച്ചു'വെന്നാണ്. ഇനി അദ്ദേഹത്തിന് പഴയ പോലെ ഓഫീസില്‍ സജീവമാകാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

പരീക്കറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി

പരീക്കറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി

സാഹചര്യം അത്രമേല്‍ ഗുരുതരമായിരിക്കെയാണ് പരീക്കറെ മാറ്റണമെന്ന് ബിജെപി നേതാക്കള്‍ തന്നെ ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുന്നത്. കേന്ദ്രമന്ത്രി ആയുഷ് ശ്രീപാദ് നായികാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പരീക്കറെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ആദ്യ ബിജെപി നേതാവാണ് ശ്രീപാദ് നായിക്.

ശ്രീപാദ് നായിക് പറയുന്നു

ശ്രീപാദ് നായിക് പറയുന്നു

ഇന്നല്ലെങ്കില്‍ നാളെ എങ്ങനെയാണെങ്കിലും പരീക്കറെ മാറ്റേണ്ടിവരും. പരീക്കറിന് പകരം മറ്റൊരാളെ കണ്ടെത്തേണ്ടത് ആവശ്യമാണ്. പരീക്കറുടെ ആരോഗ്യനില വളരെ മോശമാണ്. എങ്കിലും ഏറെ പ്രയാസം സഹിച്ച് അദ്ദേഹം ജോലി ചെയ്യുന്നുണ്ടെന്നും ശ്രീപാദ് നായിക് മാധ്യമങ്ങളോട് പറഞ്ഞു.

 ഗവര്‍ണറെ കണ്ടു

ഗവര്‍ണറെ കണ്ടു

കഴിഞ്ഞ ഏഴ് മാസത്തോളമായി സംസ്ഥാനത്ത് മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യമാണ്. ഭരണം കൃത്യമായി നടക്കുന്നില്ല. ഭരണം നഷ്ടമാകാതിരിക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വം പരീക്കറെ മാറ്റാതിരിക്കുന്നത്. മുഖ്യമന്ത്രിയില്ലാത്തത് ഭരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് ബോധിപ്പിച്ചിരുന്നു.

 വിമതനീക്കം എന്ന പൊല്ലാപ്പ്

വിമതനീക്കം എന്ന പൊല്ലാപ്പ്

അതേസമയം, ബിജെപിയില്‍ വിമത നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി ലഭക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ ചില നേതാക്കള്‍ സംഘടിക്കുന്നുണ്ട്. ഫ്രാന്‍സിസ് ഡിസൂസ എംഎല്‍എയുടെ വീട്ടില്‍ പര്‍സേക്കറുടെ അധ്യക്ഷതയില്‍ ചില ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം യോഗം ചേരുകയും പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്ന ആവശ്യപ്പെടുകയും ചെയ്തു.

വിമതരുടെ പ്രശ്‌നം ഇതാണ്

വിമതരുടെ പ്രശ്‌നം ഇതാണ്

സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കാത്ത സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ രാജിവയ്ക്കണമെന്നാണ് പര്‍സേക്കര്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് എംഎല്‍എ ദയാനന്ദ് സോപ്‌ടെ അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തിന് അമിതയമായ പ്രാധാന്യം ബിജെപി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് പര്‍സേക്കര്‍ വിമത നീക്കം ശക്തമാക്കിയിരിക്കുന്നത്.

 മന്ത്രി സൂചിപിച്ചത്

മന്ത്രി സൂചിപിച്ചത്

പ്രശ്‌നങ്ങള്‍ സംഭവിച്ചു. അതെങ്ങനെ എന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. പരിഹാരമാണ് വേണ്ടത്. എങ്ങനെയാണ് പാര്‍ട്ടി കെട്ടിപ്പടുത്തത് എന്ന് ഇവര്‍ക്കെല്ലാം അറിയുമോ. ഇതൊന്നും നടക്കാന്‍ പാടില്ലാത്തതാണ്. ചിലര്‍ പാര്‍ട്ടിലെത്തിയതും ചില മന്ത്രിമാരെ മാറ്റിയതുമാണ് പ്രശ്‌നത്തിന് തുടക്കം- കേന്ദ്രമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു.

English summary
Change of Parrikar leadership a requirement, says Union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X