കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വൈകുന്നു, പ്രശ്‌നങ്ങള്‍ക്ക് കാരണം വേണുഗോപാല്‍, രാഹുല്‍ കൈവിടില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്കായി ജി23 നേതാക്കള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അത് ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ കെസി വേണുഗോപാല്‍ കരുത്തനായി വരുന്നതാണ് സംഘടനാ തലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നീളുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിലെ നേതാക്കള്‍ വേണുഗോപാലുമായി കൂടുതല്‍ അകന്ന് കൊണ്ടിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസയം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഒരുപോലെ വേണുഗോപാലിനെ വിശ്വസിക്കുന്നുണ്ട്. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കും.

സംഘടനാ വെല്ലുവിളി

സംഘടനാ വെല്ലുവിളി

കെസി വേണുഗോപാലിന്റെ അളവില്‍ കവിഞ്ഞുള്ള വളര്‍ച്ച കൂടുതല്‍ അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാവ് വേണുഗോപാലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടാണ് കെസി വളര്‍ന്നത്. ഇത് സംഘടനാ തലത്തിലുള്ള വെല്ലുവിളി വര്‍ധിപ്പിച്ചിരിക്കുകയാണ്. പല നിയമനങ്ങളും മാറ്റങ്ങളും വൈകുന്നത് വേണുഗോപാലില്‍ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ടാണ്.

തുടക്കം വിദ്യാര്‍ത്ഥി യൂണിയനില്‍

തുടക്കം വിദ്യാര്‍ത്ഥി യൂണിയനില്‍

ഡിസംബറില്‍ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്റെ ചുമതല വഹിക്കുന്ന രുചി ഗുപ്ത രാജിവെച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തില്‍ അവര്‍ വേണുഗോപാലിനെയാണ് കുറ്റപ്പെടുത്തുന്നത്. പല നിയമനങ്ങളും അദ്ദേഹം വൈകിപ്പിക്കുന്നു എന്നാണ് രുചി ഉന്നയിച്ചത്. ടീം രാഹുലിന് സമാനമാണ് വേണുഗോപാലിന്റെയും പ്രവര്‍ത്തനം. സീനിയര്‍ നേതാക്കളുമായോ സാധാരണ പ്രവര്‍ത്തകരുമായോ യാതൊരു ബന്ധവും ടീം രാഹുലിനില്ല. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണവും ഇത് തന്നെയാണ്.

പ്രവര്‍ത്തന രീതി

പ്രവര്‍ത്തന രീതി

സംസ്ഥാനങ്ങളെ തകര്‍ച്ചയിലേക്കാണ് വേണുഗോപാലിന്റെ പ്രവര്‍ത്തന രീതി നയിക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശം പോലും സ്വീകരിക്കാതെയാണ് പല നിയമനങ്ങളും വേണുഗോപാല്‍ നടത്തുന്നത്. പലയിടത്തും പാര്‍ട്ടി തോല്‍ക്കുന്നതിന് പ്രധാന കാരണം ഇതാണ്. അടുത്തിടെ നടന്ന പല നിയമനങ്ങളും നേതാക്കള്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമനങ്ങള്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയുള്ളതല്ല.

നേതാക്കളുമായി ബന്ധമില്ല

നേതാക്കളുമായി ബന്ധമില്ല

വേണുഗോപാല്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നത് എങ്ങനെയെന്ന് ആര്‍ക്കും പിടിയില്ല. പക്ഷേ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് അദ്ദേഹം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദത്തിലേക്ക് അദ്ദേഹത്തമെത്തിയത് പല വമ്പന്‍മാരെയും വെട്ടിയാണ്. നേതാക്കളുമായി അടുത്ത ബന്ധമുണ്ടാക്കാനുള്ള ശ്രമമൊന്നും വേണുഗോപാലില്‍ നിന്ന് ഉണ്ടായിട്ടില്ല. അതേസമയം എന്‍എസ്‌യുഐ പ്രസിഡന്റ് നീരജ് കുന്ദനെ പോലുള്ളവര്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്നുണ്ട്. രാഷ്ട്രീയ നിയമനങ്ങള്‍ വൈകാറുണ്ടെന്നും, രുചി ഗുപ്ത ആവശ്യസമയത്ത് പാര്‍ട്ടിയെ കൈവിട്ടെന്നും കുന്ദന്‍ പറയുന്നു.

സത്യാവസ്ഥ ഇങ്ങനെ

സത്യാവസ്ഥ ഇങ്ങനെ

ദേശീയ സ്റ്റുഡിന്റ് യൂണിയനില്‍ നിയമനങ്ങള്‍ വൈകുന്നു എന്നത് സത്യാവസ്ഥയാണ്. ഇത് പല നേതാക്കളും ശരിവെക്കുന്നുണ്ടെന്ന് പ്രിന്റ് പറയുന്നു. സാധാരണ ഗതിയില്‍ നേതാക്കളുടെ കാലാവധി രണ്ട് വര്‍ഷമാണ്. എന്നാല്‍ പല നേതാക്കളും കാലാവധി കഴിഞ്ഞിട്ടും ഈ പദവികളില്‍ തുടരുന്നുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷമായി നിയമനങ്ങള്‍ക്ക് വേണ്ട അഭിമുഖങ്ങള്‍ രുചി നടത്തിയിരുന്നു. എന്നാല്‍ ഈ നിയമനങ്ങളില്‍ വേണുഗോപാല്‍ ഒപ്പുവെച്ചിട്ടുണ്ട്. കെസി അതിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ സംഘടനയിലേക്ക് പുതിയ ആളുകള്‍ വരാനും പോകുന്നില്ല. ഏകദേശം പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയാണ്.

സോണിയ ഇടപെടാറില്ല

സോണിയ ഇടപെടാറില്ല

പുതിയ നേതാക്കള്‍ വരുമെന്ന് ഉള്ളത് കൊണ്ട് നേരത്തെയുള്ളവരില്‍ അധികവും പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ സംഘടന നിശ്ചലമായി. ഇതാണ് രുചിയെ ചൊടിപ്പിച്ചത്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഒപ്പാണ് നിയമനങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ സോണിയ സംഘടനയില്‍ സജീവമല്ല. അതുകൊണ്ട് കെസിയാണ് എല്ലാ നിയമനങ്ങളുടെയും കാര്യങ്ങല്‍ നോക്കുന്നത്. ഇത് മാത്രമല്ല, വേണുഗോപാലിന് യാതൊരു അറിവും ഇല്ലാതിരുന്ന സംസ്ഥാനങ്ങളുടെ നിയമനങ്ങള്‍ പോലും തോന്നിയത് പോലെയാണ് നടക്കുന്നത്.

എഐസിസി നിയമനം

എഐസിസി നിയമനം

ഡിസംബര്‍ 19ന് പി വിശ്വനാഥനെ എഐസിസി സെക്രട്ടറിയായി നിയമിച്ചത് ഇത്തരമൊരു തീരുമാനമാണ്. 2009ല്‍ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് വിശ്വനാഥന്‍ വിജയിച്ചിരുന്നു. അതേ സീറ്റില്‍ നിന്ന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിശ്വനാഥന്‍ തോറ്റു. അതിന് ശേഷം തമിഴ് മാനില കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2016ലും വീണ്ടും തിരിച്ചെത്തിയ നേതാവാണ് വിശ്വനാഥന്‍. പാര്‍ട്ടിയോട് ഒരു കൂറും ഇല്ലാതിരുന്ന വിശ്വനാഥന്‍ ഈ പദവിയിലെത്തിയത് കെസിയുടെ ഓഫീസില്‍ ഇയാള്‍ എപ്പോഴും ഉണ്ടാവുന്നത് കൊണ്ടാണ് നേതാക്കള്‍ പറയുന്നു. വേണുഗോപാലിന്റെ അമ്മ മരിച്ചപ്പോള്‍ കേരളത്തിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു വിശ്വനാഥന്‍.

എന്തുകൊണ്ട് പ്രശ്‌നം

എന്തുകൊണ്ട് പ്രശ്‌നം

സോണിയ പാര്‍ട്ടിയില്‍ ആക്ടീവല്ല. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരാനും താല്‍പര്യപ്പെടുന്നില്ല. ഈ സാഹചര്യങ്ങള്‍ അധികാരം വേണുഗോപാലില്‍ തന്നെയാണെന്ന് നേതാക്കള്‍ പറയുന്നു. 2014നും 2019നും ഇടയില്‍ എംപിയായിരുന്നപ്പോഴാണ് വേണുഗോപാല്‍ രാഹുലുമായി അടുപ്പം സ്ഥാപിക്കുന്നത്. രാജസ്ഥാന്‍ വഴി 2020ല്‍ രാജ്യസഭയിലുമെത്തി. ടീം രാഹുലിലെ ക്രൈസിസ് മാനേജറായിിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും അദ്ദേഹം. മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കാന്‍ നേരിട്ടിറങ്ങി.

ഗെലോട്ടിന് പകരക്കാരന്‍

ഗെലോട്ടിന് പകരക്കാരന്‍

2019 എല്ലാവരെയും അമ്പരിപ്പിച്ചായിരുന്നു വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയായത്. അശോക് ഗെലോട്ടിനെ മാറ്റിയായിരുന്നു ഇത്. പലരെയും ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്. ജനറല്‍ സെക്രട്ടറിയാവുന്നത് വരെ പലര്‍ക്കും വേണുഗോപാലിനെ അറിയുക പോലുമില്ലായിരുന്നു. ഗെലോട്ട് സംസാരിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിച്ച് കേള്‍ക്കാറുണ്ടായിരുന്നു. അത് മികച്ച നേതാവെന്നത് കൊണ്ടായിരുന്നു. എന്നാല്‍ വേണുഗോപാലിന് പാര്‍ട്ടിയില്‍ അതൊന്നും അവകാശപ്പെടാനില്ല. വേണുഗോപാലിനെ പലര്‍ക്കും അറിയില്ല. തിരിച്ചും അങ്ങനെ തന്നെയാണ്. മുകുള്‍ വാസ്‌നിക്, നാരായണ സ്വാമി, ഹരീഷ് റാവത്ത് അങ്ങനെ എല്ലാവരും പ്രാദേശിക നേതാക്കളുമായി അടുപ്പത്തിലായിരുന്നു. വേണുഗോപാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒട്ടും പോപ്പുലറല്ലെന്ന് പ്രിന്റിനോട് നേതാക്കള്‍ പറഞ്ഞു.

English summary
changes in congress will be delayed because of kc venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X