കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും മോദിപ്പേടി? ഫേസ്ബുക്ക് ഫോട്ടോ ത്രിവര്‍ണമാക്കിയാല്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിന് സപ്പോര്‍ട്ടല്ല!

  • By Kishor
Google Oneindia Malayalam News

സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മണ്ടന്മാരാക്കുമോ എന്നായിരുന്നു കഴിഞ്ഞ ദിവസം നെറ്റിസണ്‍മാര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം. ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്ന്‍ ആണെന്ന് കരുതി ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് Internet.org എന്ന ഫേസ്ബുക്ക് പരിപാടിയെ ആണ് എന്ന വാദങ്ങളാണ് സംശയങ്ങള്‍ക്ക് തുടക്കമിട്ടത്.

<strong>Read aslo: ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരെ സുക്കര്‍ബര്‍ഗ് മണ്ടന്മാരാക്കുമോ?</strong>Read aslo: ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരെ സുക്കര്‍ബര്‍ഗ് മണ്ടന്മാരാക്കുമോ?

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരുടെ പേരുകള്‍ internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി സബ്മിറ്റ് ചെയ്യപ്പെടുമെന്നായിരുന്നു ആരോപണം. പേജിന്റെ സോഴ്‌സ് കോഡ് വെച്ച് തുടങ്ങിയ ക്യാംപെയ്ന്‍ ഫേസ്ബുക്കിനെ വിട്ട് നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരും മോദിയെ പിന്തുണക്കുന്നവരുമായി വരെ ഭാഗം പിരിഞ്ഞു.

ഇത് വെറും മോദിപ്പേടി

ഇത് വെറും മോദിപ്പേടി

എന്നാല്‍ ഇതും വെറുമൊരു മോദിപ്പേടി മാത്രമാണെന്നും ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി സബ്മിറ്റ് ചെയ്യപ്പെടില്ല എന്നും ഫേസ്ബുക്ക് തന്നെ വ്യക്തമാക്കി. ഫേസ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യത്തിലെ ആശങ്ക നീക്കിയത്.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരുടെ പേരുകള്‍ internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി സബ്മിറ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക ഫേസ്ബുക്ക് തന്നെയാണ് നീക്കിയത്. ഡിജിറ്റല്‍ ഇന്ത്യ സപ്പോര്‍ട്ടും ഇന്റര്‍നെറ്റ്.ഓര്‍ഗുമായി ബന്ധമൊന്നും ഇല്ല.

അപ്പോള്‍ പിന്നെ ആ കോഡ് എന്താണ്

അപ്പോള്‍ പിന്നെ ആ കോഡ് എന്താണ്

തങ്ങളുടെ ഒരു എഞ്ചിനീയര്‍ അബദ്ധവശാല്‍ ഇന്റര്‍നെറ്റ്.ഓര്‍ഗ് പ്രൊഫൈല്‍ പിക്ചര്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് എന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉടന്‍ തന്നെ മാറ്റും

ഉടന്‍ തന്നെ മാറ്റും

ഇന്ന് തന്നെ ഈ കോഡ് മാറ്റുമെന്നും യൂസര്‍മാരുടെ ആശങ്കകള്‍ അകറ്റുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആശങ്കകള്‍ തീരുന്നതോടെ ഡിജിറ്റല്‍ ഇന്ത്യ സപ്പോര്‍ട്ടുമായി കൂടുതല്‍ പേര്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ മാറ്റാനിടയുണ്ട്.

എന്തായിരുന്നു ആരോപണം

എന്തായിരുന്നു ആരോപണം

നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റര്‍നെറ്റ് സമത്വ നിലപാടിനു എതിരെ നില്‍ക്കുന്ന ഇന്റര്‍നെറ്റ്.ഓര്‍ഗിന് അറിയാതെ തലവെച്ചുകൊടുക്കുകയാണത്രെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം മാറ്റുന്നവര്‍ ചെയ്യുന്നത്. പ്രൊഫൈല്‍ ചിത്രം മാറ്റുന്നവരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണക്കുന്നതായി കമ്പനി പിന്നീട് ഉപയോഗിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.

രംഗത്തെത്തിയത് ടെക്കികള്‍

രംഗത്തെത്തിയത് ടെക്കികള്‍

ഫേസ്ബുക്ക് ക്യാംപെയ്ന്‍ പേജിലെ സോഴ്‌സ് കോഡില്‍ അപകടമുണ്ട് എന്ന മുന്നറിയിപ്പുമായി ഒരു വിഭാഗം ടെക്കികളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇതുമൊരു കാംപെയ്‌നായി മാറി.

അനുകൂലിച്ചും ആളുകള്‍

അനുകൂലിച്ചും ആളുകള്‍

ഇത് വെറുമൊരു കോഡ് മാത്രമാണെന്നും ഫേസ്ബുക്ക് ഒരിടത്തും ഈ ഡാറ്റ തങ്ങള്‍ പിന്നീട് ഉപയോഗിക്കും എന്ന് പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് മറുവിഭാഗവും രംഗത്തെത്തി.

മഴവില്ലാക്കിയതും ഇതേ കോഡാണോ

മഴവില്ലാക്കിയതും ഇതേ കോഡാണോ

നേരത്തെ ഫേസ്ബുക്കില്‍ നടന്ന മഴവില്‍ കളര്‍ പ്രൊഫൈല്‍ പിക്ചര്‍ കാംപെയ്‌നും ഇതേ കോഡ് തന്നെയാണ് ഉപയോഗിച്ചതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അത് അങ്ങനെ അല്ല ടെക്‌നോളജി വിദഗ്ധര്‍ വിശദീകരിക്കുന്നു.

എന്തിനാണീ Internet.org, എന്താണ് അതിന്റെ പ്രശ്‌നം

എന്തിനാണീ Internet.org, എന്താണ് അതിന്റെ പ്രശ്‌നം

ഫേസ്ബുക്ക് മറ്റ് ആറ് കമ്പനികളുമായി നടത്തുന്ന ഫ്രീ ഇന്റര്‍നെറ്റ് പദ്ധതിയാണ് Internet.org. ലോകത്തെല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഫേസ്ബുക്ക് ഫ്രീ ആയി നല്‍കുന്ന ഇന്റര്‍നെറ്റ് ഉപയോഗിച്ച് അവര്‍ തീരുമാനിക്കുന്ന സൈറ്റുകളേ കാണാന്‍ പറ്റൂ എന്നതാണ് പ്രശ്‌നമായി പറയപ്പെടുന്നത്.

എന്തിനാണ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ മാറ്റുന്നത്

എന്തിനാണ് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ മാറ്റുന്നത്

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ നിറത്തില്‍ കണ്ടതോടെയാണ് ഒരുപാട് പേര്‍ ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിത്തുടങ്ങിയത്. വൈകാതെ ഇതൊരു കാംപെയ്‌നായി മാറി.

ആദ്യം മാറ്റിയത് ആര്

ആദ്യം മാറ്റിയത് ആര്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് തന്നെയാണ് ആദ്യമായി ഇങ്ങനെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും സുക്കര്‍ബര്‍ഗ് ഷെയര്‍ ചെയ്തു.

English summary
Changing Facebook profile picture Into Digital India Tricolour Doesn't Automatically Pledge Your Support For Internet.org
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X