കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേലില്‍ കേന്ദ്രവും ദസോയും നിലപാടുകള്‍ മാറ്റിയത് നിരവധി തവണ... സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: റാഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ കുരുക്കിലായി നില്‍ക്കവേ മുന്‍ നിലപാടുകളും ചര്‍ച്ചയാവുന്നു. സര്‍ക്കാര്‍ പൊതുമധ്യത്തില്‍ പറഞ്ഞതും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുകളുമാണ് ചര്‍ച്ചയാവുന്നത്. ഇടപാടിന് ഫ്രാന്‍സിന്റെ ഗ്യാരണ്ടി ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. പിന്നീട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫ്രാന്‍സില്‍ നിന്ന് ഗ്യാരണ്ടി ഇല്ലെന്നും എന്നാല്‍ ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഇത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ നടപടികളും പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏപ്രിലില്‍ തന്നെ നടപ്പാക്കിയെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ ഇത് മെയ്യില്‍ ആണ് നടന്നതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

1

ഒരു വിമാനത്തിന് 670 കോടിയാണെന്നായിരുന്നു സര്‍ക്കാര്‍ പ റഞ്ഞിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 2016ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് 36 വിമാനങ്ങള്‍ക്ക് 60000 കോടി വരുമെന്നും അതായത് ഒന്നിനും 1600 കോടി വരുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത്രയും തുക എങ്ങനെ കുറഞ്ഞുവെന്നത് സര്‍ക്കാരിന് മാത്രമേ അറിയൂ. 36 വിമാനങ്ങളുടെ വില ഇപ്പോള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്ത 18 വിമാനങ്ങളുടെ അത്രയേ വരൂ. 9 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഹാലുമായി ചേര്‍ന്നാണ് ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു ദസോ ആദ്യം പറഞ്ഞത്. എന്നാല്‍ ഹാലിന് യാതൊരു പങ്കും ഇടപാടില്‍ ഇല്ലെന്നാണ് പിന്നീട് ദസോയുടെ സിഇഒ പറഞ്ഞത്. ഇതെല്ലാം സര്‍ക്കാരും ദസോയും ഈ വിഷയത്തില്‍ ഒളിച്ചു കളിക്കുന്നു എന്നതിന് തെളിവാണ്.

ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരു ഗ്യാരണ്ടിയും ഇല്ല!!! റാഫേലില്‍ ഒടുവില്‍ കേന്ദ്രം അത് സമ്മതിച്ചു... ഫ്രഞ്ച് സര്‍ക്കാരിന്റെ ഒരു ഗ്യാരണ്ടിയും ഇല്ല!!! റാഫേലില്‍ ഒടുവില്‍ കേന്ദ്രം അത് സമ്മതിച്ചു...

വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!വഗേലയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്..... പ്രതിപക്ഷ നിരയില്‍ വിള്ളല്‍..... രാഹുലിന് അതൃപ്തി!

English summary
changing stance on rafale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X