കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഇഒ തങ്ങളോട് ചെയ്തത്....ജീവനക്കാരികളുടെ ആരോപണം ഞെട്ടിക്കും!! അയാള്‍....ഒടുവില്‍ കേസ്

പരാതിക്കാരിയെക്കുറിച്ച് പോലീസ് വെളിപ്പെടുത്തിയില്ല

  • By Manu
Google Oneindia Malayalam News

മുംബൈ: പ്രമുഖ ഡിജിറ്റര്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍ സിഇഒയ്‌ക്കെതിരേ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതിനു കേസ്. ദി വൈറല്‍ ഫീവര്‍ (ടിവിഎഫ്) സിഇഒയ അരുണാബ് കുമാറിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആദ്യ പരാതിക്കാരി

പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് അരുണാബിനെതിരേ ആദ്യം ആരോപണവുമായി രംഗത്തുവന്നത്. ഇന്ത്യന്‍ ഫൗളറെന്ന പേരില്‍ ഒരു ബ്ലോഗിലാണ് ഇവര്‍ ഇയാള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചത്. നിരവധി തവണ അരുണാബ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തയായി സ്ത്രീ വെളിപ്പെടുത്തുകയായിരുന്നു.

നിരവധി പേര്‍ രംഗത്ത്

ഈ സ്ത്രീയുടെ ആരോപണത്തിനു പിന്നാലെ കൂടുതല്‍ യുവതികള്‍ തങ്ങളും സമാനമായ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ ഗൗരവമുള്ളതായത്.

പരാതി നല്‍കിയത് ?

എന്നാല്‍ ആരാണ് ഇപ്പോള്‍ അരുണാബിനെതിരേ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയെന്നു വ്യക്തമല്ല. ഒരു സ്ത്രീ അരുണാബിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് കേസെടുത്തതെന്നുമാണ് പോലീസ് പറയുന്നത്. സ്ത്രീയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

നിഷേധിച്ച് ടിവിഎഫ്

അരുണാബിനെതിരായ ആരോപണങ്ങളെല്ലാം ടിവിഎഫ് നിഷേധിക്കുകയാണ്. ഇന്ത്യന്‍ ഫൗളര്‍ എന്ന പേരില്‍ ഒരു ബ്ലോഗില്‍ വന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ടിവിഎഫിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമേ ആരോപണമുന്നയിച്ചവര്‍ക്കുള്ളൂവെന്നും വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കി.

 അരുണാബ് പറയുന്നത്

മറ്റുള്ളവരെപ്പോലെ തന്നെ എതിര്‍ ലിംഗത്തിലുള്ളവരോട് ആകര്‍ഷണം തോന്നുന്ന വ്യക്തി തന്നെയാണ് ഞാനും. അവിവാഹിതന്‍ കൂടിയായ ഞാന്‍ അതുകൊണ്ട് തന്നെ ആകര്‍ഷണം തോന്നുകയാണെങ്കില്‍ അക്കാര്യം ആ യുവതിയോടു തുറന്നു പറയാറുണ്ടെന്നും ഇതില്‍ എന്താണ് തെറ്റെന്നും അരുണാബ് ചോദിച്ചു.

English summary
The Mumbai police on Wednesday registered an FIR against Arunabh Kumar, CEO of The Viral Fever, a digital entertainment startup, on charges of molestation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X