കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളത്തെ കല്ലെറിയുന്നവര്‍ ഇതും കാണണം!ഇന്ത്യന്‍ മുസ്ലീം ബാലനെ ഐസിസ് നേതാവായി ചിത്രീകരിച്ച് ന്യൂസ് 18

ന്യൂസ് 18 ഇന്ത്യ എന്ന ഹിന്ദി വാര്‍ത്ത ചാനലാണ് സൗദിയിലെ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ ബാലനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്.

Google Oneindia Malayalam News

ദില്ലി: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം അതേപടി പ്രക്ഷേപണം ചെയ്ത മംഗളം ചാനലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ് മംഗളം ചെയ്തതെന്നായിരുന്നു വിമര്‍ശനമുന്നയിച്ചവര്‍ ആരോപിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ ചാനലായ ന്യൂസ് 18ന് എതിരെയും ആരോപണമുയര്‍ന്നിരിക്കുന്നത്.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് 18 മീഡിയ ഗ്രൂപ്പിന് കീഴിലുള്ള ന്യൂസ് 18 ഇന്ത്യ എന്ന ഹിന്ദി വാര്‍ത്ത ചാനലാണ് സൗദിയിലെ വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ ബാലനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ഭീകരസംഘടനയായ ഐസിസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ കഴിഞ്ഞ കാലത്തെ സംബന്ധിച്ച് വിവരിക്കുന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ ചെറുപ്പകാലം വിവരിക്കുന്നതിനിടെ ഇന്ത്യന്‍ മുസ്ലീം ബാലന്റെ ദൃശ്യങ്ങള്‍ നല്‍കിയിരിക്കുന്നത്.

അല്‍ബാഗ്ദാദിയുടെ ഭൂതകാലം...

അല്‍ബാഗ്ദാദിയുടെ ഭൂതകാലം...

ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ ഭൂതകാലത്തെ സംബന്ധിച്ച് മറ്റൊരു മാധ്യമത്തിനും ലഭിക്കാത്ത വിവരങ്ങള്‍ എന്ന് പറഞ്ഞാണ് ന്യൂസ് 18 ഇന്ത്യ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്തത്. മാര്‍ച്ച് 31 വെള്ളിയാഴ്ചയായിരുന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്.

ക്രൈം പ്രോഗ്രാം...

ക്രൈം പ്രോഗ്രാം...

കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹാദ്‌സ എന്ന പരിപാടിയിലാണ് ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ ഭൂതകാലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരുന്നത്. ഐസിസ് തലവനെ സംബന്ധിച്ച് ഒരു മാധ്യമവും പുറത്തുവിടാത്ത വിവരങ്ങളാണ് ഹാദ്‌സ എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതെന്നായിരുന്നു അവതാരകനായ ദിഗ് വിജയ് സിംഗിന്റെ അവകാശവാദം.

ദൃശ്യങ്ങളില്‍ ഇന്ത്യന്‍ മുസ്ലീം ബാലന്‍...

ദൃശ്യങ്ങളില്‍ ഇന്ത്യന്‍ മുസ്ലീം ബാലന്‍...

ഐസിസ് തലവന്‍ അല്‍ബാഗ്ദാദിയുടെ കുട്ടിക്കാലത്തെ കുറിച്ച് വിവരിക്കുന്നതിനിടെയാണ് ഇന്ത്യക്കാരനായ മുസ്ലീം ബാലന്റെ ദൃശ്യങ്ങള്‍ ചാനലില്‍ കാണിച്ചത്. തലയില്‍ തൊപ്പിവെച്ച് ഏതോ ഒരു ഗള്‍ഫ് രാജ്യത്തിലെ തെരുവുകളിലൂടെ നടക്കുന്ന ബാലന്റെ ദൃശ്യങ്ങളായിരുന്നു അത്.

ദൃശ്യങ്ങള്‍ ഷോര്‍ട്ട് ഫിലിമില്‍ നിന്നും...

ദൃശ്യങ്ങള്‍ ഷോര്‍ട്ട് ഫിലിമില്‍ നിന്നും...

ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളാണ് ബാഗ്ദാദിയുടെ പരിപാടിയില്‍ ചാനല്‍ ഉപയോഗിച്ചത്. ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രോജക്ടിന്റെ ഭാഗമായി 2015ല്‍ തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിമിലെ ദൃശ്യങ്ങളാണ് പരിപാടിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫേസ്ബുക്കില്‍ വിമര്‍ശനം...

ഫേസ്ബുക്കില്‍ വിമര്‍ശനം...

ഏപ്രില്‍ ഒന്നിന് ഹാദ്‌സ എന്ന പരിപാടി ഇന്റര്‍നെറ്റിലും അപ്ലോഡ് ചെയ്തിരുന്നു. യൂട്യൂബിലും ചാനല്‍ വെബ്‌സൈറ്റിലും പരിപാടി ലഭ്യമായിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ ആദ്യം വിമര്‍ശനുമുന്നയിച്ചത്.

പരാതി നല്‍കാനും നീക്കം...

പരാതി നല്‍കാനും നീക്കം...

പരിപാടിയില്‍ നിന്നും മുസ്ലീം ബാലന്റെ ദൃശ്യങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ന്യൂസ് 18 ധാര്‍മ്മികത പഠിക്കൂ എന്ന ങാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. പരിപാടിയില്‍ നിന്നും ഈ ദൃശ്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയ്ക്ക് പരാതി നല്‍കാനും ആലോചിക്കുന്നുണ്ട്.

English summary
A Hindi channel, News 18 India projected Indian boy as young Abubakar al-Baghdadi, the terrorist who heads ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X