കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍ റേറ്റിങ്ങില്‍ വന്‍ കൃത്രിമം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയും... മുംബൈ പോലീസ് പറഞ്ഞത്

Google Oneindia Malayalam News

മുംബൈ: ദേശീയ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഏറ്റവും പുതിയ റേറ്റിങ് കണക്ക് പ്രകാരം അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ആണ് ഒന്നാമത്. ഏറെ നാളായി റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവിയുടെ അപ്രമാദിത്തമാണ്. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്.

റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24റേറ്റിങ്: ഒന്നാം സ്ഥാനത്തിൽ മാറ്റമില്ല; ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ, മെച്ചപ്പെട്ട് 24

റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകളെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പബ്ലിക് ടിവി അധികൃതരെ ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും മുംബൈ പോലീസ് അറിയിച്ചു. മുംബൈ പോലീസ് തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്ന് അർണബ് ഗോസ്വാമി പ്രതികരിച്ചു. വിശദാംശങ്ങള്‍...

റേറ്റിങ്ങില്‍ ഒന്നാമത്

റേറ്റിങ്ങില്‍ ഒന്നാമത്

ബാര്‍ക് റേറ്റിങ്ങില്‍ ദേശീയ ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ അടുത്തകാലത്തായി റിപ്പബ്ലിക് ടിവി ആണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ആഴ്ച 39 ലെ റേറ്റിങ്ങിലും അങ്ങനെ തന്നെയാണ്. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ആഴ്ചയിലെ കണക്കാണ് അവസാനം പുറത്ത് വന്നത്.

 ബഹുദൂരം മുന്നില്‍

ബഹുദൂരം മുന്നില്‍

റിപ്പബ്ലിക് ടിവിയുടെ വീക്ക്‌ലി ഇംപ്രഷന്‍സ് 5,056 ആണ്. തൊട്ടുതാഴെയുള്ള ടൈംസ് നൗ ചാനലിന് 1,872 ഇംപ്രഷനുകള്‍ മാത്രമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ടുഡേ ടിവിയ്ക്ക് 1,812 ഇംപ്രഷനുകളും. രണ്ടും മൂന്നും നാലും സ്ഥാനക്കാരുടെ വീക്ക്‌ലി ഇംപ്രഷന്‍ കൂട്ടിയാല്‍ ഉള്ളതിനേക്കാള്‍ കൂടിതലാണ് റിപ്പബ്ലിക് ടിവിയുടേത്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

റേറ്റിങ്ങിലെ കൃത്രിമം സംബന്ധിച്ച വിവരം കേന്ദ്ര സര്‍ക്കാരിനേയും അറിയിച്ചിട്ടുണ്ട് എന്നാണ് മുംബൈ പോലീസ് പറയുന്നത്. ചാനലുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംവീര്‍ സിങ് വ്യക്തമാക്കി.

എത്ര ഉന്നതനായാലും

കൃത്രിമം നടത്താന്‍ ഇടപെട്ടത് ചാനലിലെ ഏത് ഉന്നതന്‍ ആണെങ്കിലും അയാളെ ചോദ്യം ചെയ്യും എന്നും മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരസ്യ വരുമാനത്തിന് വേണ്ടി

ചാനലുകളുടെ പരസ്യ വരുമാനം ടിആര്‍പി റേറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ട് തന്നെ കൃത്രിമമായി റേറ്റിങ് സൃഷ്ടിച്ച് പരസ്യം നല്‍കുന്നവരെ പറ്റിക്കുന്നത് വഞ്ചനാകുറ്റമായും പരിഗണിക്കും എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അര്‍ണബ് ഗോസ്വാമി

അര്‍ണബ് ഗോസ്വാമി

മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി തന്നെയാണ് റിപ്പബ്ലിക് ടിവിയുടെ ഉടമ. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍ണബ് 2016 നവംബര്‍ 1 ന് ആയിരുന്നു രാജി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം തന്നെ റിപ്പബ്ലിക് ടിവിയുടെ ലോഞ്ചിങ് പ്രഖ്യാപിക്കുകയും ചെയ്തു.

വ്യാജ ആരോപണമെന്ന്

വ്യാജ ആരോപണമെന്ന്

മുംബൈ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിങ് തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുകയാണ് എന്നാണ് അര്‍ണബ് ഗോസ്വാമി പ്രതികരിച്ചത്. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണത്തെ തങ്ങള്‍ ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് ഇതെന്നാണ് അര്‍ണബിന്റെ ആരോപണം.

കേസ് കൊടുക്കും

കേസ് കൊടുക്കും

മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെ റിപ്പബ്ലിക് ടിവി ക്രിമിനല്‍ മാനനഷ്ട കേസ് കൊടുക്കുമെന്നും അര്‍ണബ് ഗോസ്വാമി പ്രസ്താവനയില്‍ അറിയിച്ചു. കൃത്രിമം സംബന്ധിച്ച ബാര്‍ക് റിപ്പോര്‍ട്ടുകളില്‍ ഒന്നും റിപ്പബ്ലിക് ടിവിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നും അര്‍ണബ് പറയുന്നു.

രാജീവ് ചന്ദ്രശേഖറിനൊപ്പം

രാജീവ് ചന്ദ്രശേഖറിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ഉടമയും രാജ്യസഭ എംപിയും ബിജെപിയുടെ ദേശീയ വക്താവും ആയ രാജീവ് ചന്ദ്രശേഖറിനൊപ്പം ആയിരുന്നു അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ തുടങ്ങുന്നത്. ഫണ്ട് ചെയ്തിരുന്നതും രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു. എന്നാല്‍ 2018 ല്‍ രാജീവ് ചന്ദ്രശേഖര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നതോടെ റിപ്പബ്ലിക് ടിവിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ ഓഹരികള്‍ അര്‍ണബ് ഗോസ്വാമി വാങ്ങുകയും ചെയ്തു.

English summary
Channel Rating: Mumbai Police names Republic TV, 2 Marathi channels in TRP fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X