കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാരത് മാതാ കീ ജയ്' വിളിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പുതുതലമുറ ഭാരത് മാതാവിനെ നിന്ദിക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മുന്‍ നിയമകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് എത്തിയത്. പൊതുസ്ഥലത്ത് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു.

പുതുതലമുറ ഭാരത് മാതാവിനെ വന്ദിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന എത്തിയത്. ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

salman-khurshid

ദേശീയഗാനം പാടുന്നതും, വന്ദേമാതരം ആലപിക്കുന്നതും എല്ലാവര്‍ക്കും അഭിമാനമുള്ള കാര്യമാണ്. എന്നാല്‍, ചിലര്‍ അങ്ങനെ ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. അത് അവരുടെ താല്‍പര്യമാണ്. അല്ലാതെ അത് രാജ്യസ്‌നേഹി അല്ലാത്തതു കൊണ്ടല്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു. സര്‍വ്വകലാശാലകളിലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കത്തി കഴുത്തില്‍വെച്ച് ഭീഷണി മുഴക്കിയാലും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എഐഎംഐഎം) നേതാവ് അസാദുദ്ദീന്‍ ഒവൈസി പറയുകയുണ്ടായി.

English summary
Chanting 'Bharat Mata ki Jai' in public is a matter of choice, former Law minister and Congress leader Salman Khurshid said on Monday, in remarks that come against the backdrop of RSS chief Mohan Bhagwat's suggestion that the new generation needed to be taught to hail mother India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X